കഴിഞ്ഞ വർഷം ദുബൈയിൽ എത്തിയത് 23.7 ദശലക്ഷം യാത്രക്കാർ

ദുബൈ :2022 -ൽ ദുബൈയിൽ സന്ദർശക പ്രവാഹം. കഴിഞ്ഞ വർഷം എമിറേറ്റ് സ്വാഗതം ചെയ്തത് 23.7 ദശലക്ഷം യാത്രക്കാരെയാണെന്ന് ജിഡിആർഎഫ്എ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 2021 വർഷത്തേക്കാൾ 89 % വർദ്ധവനവാണ് ഉണ്ടായതെന്ന് വകുപ്പ് വിശദീകരിച്ചു. ആകാശമാർഗം 21,817,022 പേരും കരമാർഗം 1,612,746 ഉം, ജലമാർഗ്ഗം വഴി 243700 യാത്രക്കാരുമാണ് എത്തിയതെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് പുതുവർഷം ആഘോഷിക്കാൻ എത്തിയവർ 107,082 പേരായിരുന്നു .ദുബൈ എയർപോർട്ടുകൾ വഴി 107082 പേരും ഹത്ത ബോർഡറിലുടെ 6527ഉം കപ്പൽ മാർഗത്തിലൂടെ 5010 സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോഗമൂലം എല്ലാ സന്ദർശകർക്കും മികച്ച ഡിജിറ്റൽ സേവനങ്ങളും, സംതൃപ്തമായ യാത്രാനുഭവവും നൽകാൻ ദുബായ് എയർപോർറ്റുകൾക്ക് കഴിഞ്ഞു, ഇത് ടൂറിസം, ബിസിനസ്സ്, ലൈഫ്‌സ്‌റ്റൈൽ മേഖലകളിൽ ദുബൈയുടെ ഖ്യാതി കൂടുതൽ വർദ്ധിപ്പിച്ചുവെന്ന് ജിഡിആർഎഫ്എ- ദുബൈ മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി

ലോകത്ത് ഏറ്റവും അധികം സന്ദർശകർ വന്നുപോവുന്ന പ്രധാന നഗരങ്ങളിൽ ഒന്നാണ് ദുബൈ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ദുബൈ പഴയകാല സജീവതയിലേക്ക് വീണ്ടും എത്തിയിരിക്കുയാണ്. പോയ വർഷം നിരവധി അംഗീകാരങ്ങളാണ് ദുബൈക്ക് ലഭിച്ചത്. യുകെ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററിന്റെ പുതിയ റിപ്പോർട്ടിൽ ദുബൈ എയർപോർട്ടുകൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി തെരഞ്ഞെടുത്തു. .2022 ലെ മികച്ച 100 സിറ്റി ഡെസ്റ്റിനേഷൻ സൂചികയിൽ ആഗോളതലത്തിൽ ദുബൈ നഗരം രണ്ടാമതെത്തി. കൂടാതെ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) റിപ്പോർട്ടിൽ 2022-വർഷത്തിൽ പ്രാദേശികമായും അന്തർദേശീയമായും ദുബായ് എയർപോർട്ടുകൾ ആഗോള മത്സര സൂചികകളിൽ തങ്ങളുടെ മുൻനിര സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്തു

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...