കുട്ടികളെ ആവേശത്തിലാഴ്ത്തി ഗ്ലോബൽ വില്ലേജിൽ “വണ്ടറേഴ്‌സ് കിഡ്സ് ഫെസ്റ്റ്”

ദുബായ്: ഷോപ്പിംഗിന്റെയും ആഘോഷങ്ങളുടെയും കേന്ദ്രമായി മാറുന്ന ദുബായ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്ന “വണ്ടറേഴ്‌സ് കിഡ്സ് ഫെസ്റ്റ്” കുട്ടികളെ ആവേശത്തിലാഴ്ത്തുകയാണ്. ഏറ്റവും വലിയ സ്നേക്ക്‌സ് ആൻഡ് ലാഡേഴ്‌സ് ബോർഡ് ഗെയിമിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ‘സ്നേക്ക്‌സ് ആൻഡ് ലാഡേഴ്‌സ്’, 4-ഇൻ-എ-റോ, ബാറ്റിൽ ഷിപ്പുകൾ തുടങ്ങിയവയെല്ലാം കുട്ടികൾക്ക് കൗതുകവും ആവേശവും പകർന്ന് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ബോർഡ് ഗെയിമുകൾക്കൊപ്പം കോംപ്ലിമെൻ്ററി ഫെയ്സ് പെയിൻ്റിംഗ്, ബലൂൺ മോഡലിംഗ്, കുട്ടികൾക്ക് കൗതുകമായി പരേഡുകൾ, വിവിധ പ്രദർശനങ്ങൾ എന്നിവയിലെല്ലാം കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തമാണ് ഉള്ളത്. നിരവധി രസകരമായ ഔട്ട്ഡോർ ആക്ടിവിറ്റികളിൽ ലൈഫ്-സൈസ് ബോർഡ് ഗെയിമുകൾ, ലൈവ് ഷോകൾ, ധാരാളം സമ്മാനങ്ങൾ എന്നിവയാണ് കുട്ടികളെ കാത്തിരിക്കുന്നത്.

കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കാണാനും അവരോടൊപ്പം അൽപസമയം ചിലവഴിക്കാനും വണ്ടറേഴ്‌സ് കിഡ് ഫെസ്റ്റിന്റെ ഭാഗമായുള്ള കിഡ്‌സ് തിയേറ്ററിൽ സൗകര്യവുമുണ്ട്. കൂടാതെ കുട്ടികൾക്കുള്ള ചെറു ചെറു മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങളും ലഭിക്കും.

ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഇടത്താണ് കിഡ് ഫെസ്റ്റ് നടക്കുന്നത്. ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 25 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ വണ്ടറേഴ്‌സ് കിഡ് ഫെസ്റ്റ് നടക്കും. പ്രായഭേതമന്യേ ഏവർക്കും ഇവിടേയ്ക്ക് വരാമെങ്കിലും കുട്ടികൾക്കാണ് മത്സരത്തിലും മറ്റും പങ്കെടുക്കാനാവുക. 3-16 വയസ് പ്രായമുള്ള എല്ലാ കുട്ടികൾക്കും വണ്ടറേഴ്‌സ് കിഡ് ഫെസ്റ്റിൽ പങ്കെടുക്കാം. വണ്ടറേഴ്‌സ് കിഡ് ഫെസ്റ്റിന്റെ എല്ലാ വിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് കഴിയുന്നവിധമാണ് ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്. ഇതിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.

കൂടാതെ ഏഴ് വയസ്സുമുതലുള്ള കുട്ടികൾക്കായി ആവേശകരവും സാഹസികവുമായ 10 സോണുകളാണ് പാർക്കിൽ രൂപകൽപന ചെയ്തിട്ടുളളത്. നിഞ്ച കോഴ്സ്, ഡോനട്ട് സ്ലൈഡ്, സൈക്ലോൺ സ്ലൈഡ്, എയർ കോസ്റ്റർ എന്നിങ്ങനെ രസകരമായ റൈഡുകളാണ് പാർക്കിലുള്ളത്. വിവിധ സംസ്കാരങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷണം, ഷോപ്പിങ് എന്നിവയുടെ സംഗമവേദിയെന്നാണ് ഗ്ലോബൽ വില്ലേജിനെ വിശേഷിപ്പിക്കുന്നത്. 27ഇൽ അധികം രാജ്യങ്ങളുടെ പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങളുടെ മഹാമേള എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പിലും സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങി വൈവിധ്യ അനുഭവങ്ങൾ ആണ്. തെരുവ് കലാപ്രകടനങ്ങൾ, സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ വേറെയുമുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 18ന് തുടങ്ങിയ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശന പ്രവാഹമാണ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയതായിബസ് സർവീസുകളും ആർ ടി എ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 28 വരെ ആഗോളഗ്രാമം സന്ദർശകരെ സ്വീകരിക്കും. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നു, ചിത്രങ്ങൾ സഹിതം പുറത്തു വിട്ട് പാക് മാധ്യമം

ദില്ലി: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച; പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ എന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ഉൾപ്പെടെയുള്ള സുരക്ഷ ഉള്ളതിനാൽ പുറത്തുള്ളവർ മോഷണം നടത്താൻ സാധ്യതയില്ലെന്ന് പൊലീസ്...

1971ലെ സ്ഥിതി അല്ല 2025ല്‍, ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം: ശശി തരൂര്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ അഭിപ്രായവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും...

കെപിസിസി അദ്ധ്യക്ഷനായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും

നിയുക്ത കെപിസിസി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ...

ഐപിഎൽ ഈയാഴ്ച തന്നെ പുനരാരംഭിക്കും

ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷാവസ്ഥയ്ക്ക് അയവുവന്നതോടെ ക്രിക്കറ്റ് പ്രേമികൾക്കും ആശ്വാസം. സുരക്ഷാ ഭീഷണികളെത്തുടർന്ന് ഒരാഴ്ച നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ഈയാഴ്ച തന്നെ പുനരാരംഭിച്ചേക്കും. ലീഗിലെ അവശേഷിക്കുന്ന 16 മത്സരങ്ങളും ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ...

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...