പ്രമുഖ തമിഴ് ഗ്രുപ് ആയ കുപ്പണ്ണ യുഎഇയിലും എത്തുന്നു. ദുബായ് കരാമയിൽ “ജൂനിയർ കുപ്പണ്ണ” ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ഉദ്‌ഘാടനം ചെയ്തു. കരാമയിൽ പോസ്റ്റ് ഓഫീസിന് സമീപമാണ് ജൂനിയർ കുപ്പണ്ണ റെസ്റ്ററെന്റ് തുറന്നത്. കുപ്പണ്ണ കുടുംബത്തിന്റെ ലോകത്തെ 49-മത്തെ ശാഖയാണിത്. ചടങ്ങിൽ ജൂനിയർ കുപ്പണ്ണ ഡയറക്ടർമാരായ ബാല, മൂർത്തി കുപ്പുസാമി, സക്കീർ ഹുസൈൻ (പവർ ഗ്രൂപ്പ്), മുരളി (ടോപ് റോക്ക് ഇന്‍റീരിയേഴ്സ്) എന്നിവരും മറ്റു വ്യവസായ പ്രമുഖരും സംബന്ധിച്ചു. യുവാൻ ശങ്കർ രാജയുടെ ആരാധകർ അടക്കം നിരവധി പേർ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. ആരാധകരുടെ ആവശ്യപ്രകാരം യുവാൻ ശങ്കർ രാജ ഗാനവും ആലപിച്ചു.

കുപ്പണ്ണയുടെ അടുത്ത ശാഖ ഉടൻ പാരീസിൽ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. കേരള ഭക്ഷണത്തിനോട് സാമ്യമുള്ള ഭക്ഷണങ്ങളാണ് തങ്ങളുടേതെന്നും അതിനാൽ കേരളത്തിൽ വൈകാതെ തങ്ങളുടെ ശാഖ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
1960-ൽ കുപ്പുസാമിയും തിരുമതി രുക്മിണി അമ്മയും ചേർന്നാണ് കൊങ്കു ഭക്ഷണരീതിയിൽ ചെറിയ രീതിയിൽ സ്ഥാപനം ആരംഭിച്ചത്. പിന്നീട് കുപ്പണ്ണ എന്ന ബ്രാൻഡ് വളർന്ന് കഴിഞ്ഞ 60 വർഷമായി ലോകമെമ്പാടും പേരെടുക്കുകയും പുതിയ ശാഖകൾ തുറക്കുകയും ചെയ്തു.
വിവിധ മേഖലയിലെ പ്രശസ്തരും താരങ്ങളും ഉൾപ്പെടെ കുപ്പണ്ണയുടെ രുചികൾ തേടി എത്തുന്നവർ നിരവധിയാണ്. ജൂനിയർ കുപ്പണ്ണയ്ക്ക് ഇന്ന് ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ശാഖകളുണ്ട്.