ഐ പി എ ഓഫീസ് ദുബൈയിൽ തുറന്നു, സംരംഭകർക്ക് മെച്ചപ്പെട്ട അവസരങ്ങളും സാധ്യതകളും ലഭ്യമാക്കും

ദുബൈ കേന്ദ്രമായുള്ള മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഐ) ഓഫീസ് തുറന്നു. അൽ ഖിസൈസ് രണ്ടിൽ ബിൻ അൽത്താനി ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്. വ്യവസായിയും എസ്‌എഫ്സി ഗ്രുപ്പ് ചെയർമാനുമായ മുരളീധരൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക്, ഫൗണ്ടർമാരായ എ കെ ഫൈസൽ, ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, മുൻ ചെയർമാൻ വി കെ ഷംസുദ്ദീൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് മെമ്പർമാർ,സംരംഭക ഉപഭോക്താക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു

സംരംഭകർക്ക് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളും സാധ്യതകളും ലഭ്യമാവുമെന്നും സംരംഭകരെ ശാക്തീകരിക്കുന്നതിൽ ബിസിനസ് നെറ്റ് വർക്കുകൾക്ക് ഏറെ പങ്കുവഹിക്കാൻ കഴിയുമെന്നും എസ്‌എഫ്സി ചെയർമാൻ മുരളീധരൻ പറഞ്ഞു. ഏതാണ്ട് 200ലധികം സംരംഭക- ഉപഭോക്താക്കൾ ഐപിഎയിലുണ്ട്. കഴിഞ്ഞകാലങ്ങളിലായി സംരംഭകരുടെയും പ്രൊഫഷണലുകളുടെയും തുടർച്ചയായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എന്റർപ്രൈസ് വെബിനാറുകൾ, ബിസിനസ് മീറ്റുകൾ, സെമിനാറുകൾ, ശിൽപ്പശാലകൾ, പ്രദർശനങ്ങൾ, വിജയിതരായ സംരംഭകരുടെ പ്രചോദ സദസ്സുകൾ, പരസ്പര നെറ്റ്‌വർക്കിംഗ്, നിക്ഷേപാവസരങ്ങൾ അടക്കം ഈ മേഖലയിലുള്ളവർക്ക് ഗുണകരമായ സേവന സർവീസുകൾ ഐപിഎ സംഘടിപ്പിച്ചിട്ടുണ്ട്.

ഐ‌പി‌എ അതിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നത് തുടരുമ്പോൾ, സേവനങ്ങൾ വിപുലീകരിക്കാനും യുഎഇക്ക് പുറത്തുള്ള മലയാളി സംരംഭകരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട് . കൂടുതൽ സംരംഭകർക്ക് അസോസിയേഷന്റെ വൈദഗ്ധ്യവും പിന്തുണയും പ്രയോജനപ്പെടുത്താൻ അനുവദിക്കുന്ന തരത്തിൽ വിവിധ രാജ്യങ്ങളിലെ പ്രധാന ബിസിനസ്സ് ഹബ്ബുകളിൽ- ചാപ്റ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്ന് ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് പറഞ്ഞു .

പ്രധാനമന്ത്രി മോദി സൗദിയിലേക്ക്, വ്യാപാര കരാറുകൾ ചർച്ച ചെയ്യും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദശകത്തിനിടെ പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനവും ജിദ്ദ...

കോട്ടയത്ത് വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം: പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് പങ്കുള്ളതായി സൂചന. അസം സ്വദേശിയെ കസ്റ്റഡിയിലെടുത്തെന്നും റിപോർട്ടുകൾ ഉണ്ട്. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം....

ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണ്ണവില

സ്വർണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. ആദ്യമായാണ് സ്വർണവില 75000 ലേക്ക് അടുക്കുന്നത്. പവന് ഇന്ന് 2200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,320 രൂപയാണ്. നിലവിൽ ഈ...

കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ, അതിക്രൂര കൊലപാതകമെന്ന് പൊലീസ്

കോട്ടയം: തിരുവാതിൽക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. ഇന്ന് രാവിലെ 8.45-ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ...

നിഷ്‌ക ജ്വല്ലറിയുടെ മൂന്നാമത്തെ ഷോറൂം അബുദാബി മുസഫയിൽ, ഈ മാസം 25ന് ഉദ്‌ഘാടനം

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ യുഎഇയിലെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് സിനിമാ താരം സമാന്ത റൂത്ത് പ്രഭു...

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട, ഇന്ത്യക്കാരോട് എപ്പോഴും വാത്സല്യം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം അനുസ്മരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പോപ്പിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായുള്ള എന്റെ...