ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണ്ണാഭമായി ആഘോഷിച്ചു

ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐഎംഎഫ്) ‘മധുരമോണം 2023’ വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും സാംസ്‌കാരിക-കലാ-സംഗീത-വിനോദ പരിപാടികളില്‍ പങ്കെടുത്തു. പൂക്കളം, മാവേലി, തിരുവാതിര, സംഘഗാനം, ഗാനമേള, വിവിധ മത്സരങ്ങളായ കസേരകളി, വടംവലി, തുടങ്ങി ഒട്ടനവധി പരിപാടികൾ അരങ്ങേറി. ഷിനോജ് ഷംസുദ്ദീന്‍ മാവേലിയായി വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (ധന്യ ഗ്രൂപ്പ്), അജിത് ജോണ്‍സണ്‍ (ലുലു എക്‌സ്‌ചേഞ്ച്), യൂനുസ് ഹസ്സന്‍ (അല്‍ ഇര്‍ഷാദ് കംപ്യൂട്ടര്‍ ഗ്രൂപ്), സി.പി സാലിഹ് (ആസാ ഗ്രൂപ്), സുബൈര്‍ (സെഡ് നീം), ജൂബി കുരുവിള (ഇക്വിറ്റി പ്‌ളസ്), ഷമീര്‍ (ഡി3), ഇഷാക്ക് (അല്‍നൂര്‍ പോളി ക്‌ളിനിക്), കെ.പി മുഹമ്മദ് (കെപി ഗ്രൂപ്), സതീഷ് (കാലിക്കറ്റ് നോട്ട്ബുക്ക്), അഡ്വ. ഷാജി.ബി (ടേസ്റ്റി ഫുഡ്), ഷിനോയ് (ജോയ് ആലുക്കാസ്), ജെന്നി ജോസഫ് (ജെന്നി ഫ്‌ളവേഴ്‌സ്), റഷീദ് മട്ടന്നൂര്‍ (ആഡ് ആന്റ് എം ഗ്രൂപ്) എന്നിവർ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. ഐഎംഎഫ് കോഓര്‍ഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി, കെയുഡബ്‌ള്യുജെ സാരഥികളായ എം.സി.എ നാസര്‍, ടി.ജമാലുദ്ദീന്‍, പ്രമദ് ബി.കുട്ടി എന്നിവർ പാരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങില്‍ നിസ ബഷീർ രചിച്ച ‘ഞാൻ’എന്ന പുസ്തകത്തിന്റെ കവര്‍ സി.പി സാലിഹ് പ്രകാശനം ചെയ്തു. കേരള സര്‍ക്കാറിന്റെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ കൃഷ്ണപ്രസാദിന് (ഏഷ്യാനെറ്റ് ന്യൂസ്) പരിപാടിയില്‍ അതിഥിയായി എത്തിയ അഭിലാഷ് മോഹനന്‍ (മാതൃഭൂമി ന്യൂസ്) ഐഎംഎഫിന്റെ ഉപഹാരം നല്‍കി. വിവിധ മേഖലകളിൽ ഈ വർഷം അംഗീകാരങ്ങൾ നേടിയ കൂട്ടായ്മയിലെ അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു.

ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍, ഗ്രാന്റ് ഹൈപര്‍, ഹോട്ട്പാക്ക്, എമിറേറ്റ്‌സ് ഫസ്റ്റ്, അല്‍ ഐന്‍ ഫാം, വേള്‍ഡ് സ്റ്റാര്‍, വി പെര്‍ഫ്യൂംസ്, ചിക്കിംഗ്, ഉജാല, വുഡ്‌ലം പാര്‍ക്ക് സ്‌കൂള്‍ തുടങ്ങിയ പ്രായോജകരുടെ പിന്തുണയും ‘മധുരമോണം 2023’ പരിപാടിക്കുണ്ടായിരുന്നു. മെഗാ റാഫിള്‍ നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....