ഏപ്രിൽ ഒന്നിന് നടന്ന 122-ാമത്തെ മഹ്സൂസ് നറുക്കെടുപ്പിൽ പ്രവാസി വനിത 10 ലക്ഷം ദിര്‍ഹം നേടി. 38 വയസ്സുകാരിയായ ഹമേദയാണ് 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മഹ്സൂസിന്‍റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗ്യാരണ്ടീഡ് മില്യണയറാണ് ഹമേദ. അബുദാബിയിൽ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസിക്കുന്ന ഹമേദ മെഡിക്കൽ കോഡിങ് ജോലി ചെയ്യുകയാണ്. നാല് മക്കളുടെ അമ്മകൂടിയാണ് ഹമേദ.
നറുക്കെടുപ്പുകളിൽ പങ്കെടുക്കാറില്ല, അതുകൊണ്ടുതന്നെ സര്‍പ്രൈസ് ആയിരുന്നു എന്നും ഒരു സ്വപ്നം സത്യമായതുപോലെ തോന്നുന്നു എന്നും ഹമേദ പറഞ്ഞു. മെഡിസിൻ പഠിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു മക്കളെ കൂടാതെ സ്കൂള്‍ പ്രായത്തിലുള്ള രണ്ട് മക്കൾ കൂടിയുണ്ട്. അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് തുക പ്രയോജനപ്പെടും. കുടുംബത്തിനായും പണം നീക്കിവയ്ക്കുമെന്നും ഹമേദ പറഞ്ഞു. എട്ട് മാസം മുൻപാണ് സ്ഥിരമായി മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഹമേദ തീരുമാനിച്ചത്. കുട്ടിയുടെ ഫുട്ബോള്‍ മത്സരം കാണാന്‍ പോയതുകൊണ്ട് മഹ്സൂസിന്‍റെ നറുക്കെടുപ്പ് ഹമേദ കണ്ടിരുന്നില്ല. തൊട്ടടുത്ത ദിവസം മഹ്സൂസ് ടീം ഫോണിൽ വിളിച്ചപ്പോഴാണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം ഹമേദ അറിഞ്ഞത്.
മഹ്സൂസിന്‍റെ 122-ാമത് നറുക്കെടുപ്പിൽ 24 പേര്‍ക്ക് നാല് അക്കങ്ങള്‍ ഒരുപോലെയാക്കാന്‍ കഴിഞ്ഞു. രണ്ടാം സമ്മാനമായ AED 200,000 ഇവര്‍ പങ്കിട്ടു. ഒരാള്‍ക്ക് AED 8,333 വീതമാണ് ലഭിച്ചത്. മൂന്ന് അക്കങ്ങള്‍ ഒരുപോലെയാക്കിയ 958 പേര്‍ക്ക് AED 250 വീതം ലഭിച്ചു. മഹ്സൂസ് കഴിഞ്ഞ മാസം മുതലാണ് ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പ് അവതരിപ്പിച്ചത്. ഓരോ ആഴ്ച്ചയും ഒരാള്‍ക്ക് ഇതിലൂടെ മില്യണയര്‍ ആകാം. 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.