യുഎഇയിൽ ബൈക്ക് ടൂർ നടത്തി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം

ആദ്യമായി യുഎഇയിൽ ബൈക്ക് ടൂർ നടത്തിയ ആവേശത്തിലാണ് ഇന്ത്യയിൽ നിന്നെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ബൈക്ക് യാത്ര സംഘം. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു മോട്ടോർ സൈക്കിൾ ടൂർ യുഎഇയിൽ നടക്കുന്നത്. ഇന്ത്യയിലെ 8 പ്രമുഖ ബൈക്ക് റൈഡേഴ്‌സ് ആണ് ഈ യാത്രയിൽ പങ്കെടുത്തത്. റോയൽ എൻഫീൽഡിൻ്റെ ഇന്ത്യയിലെ ഒഫീഷ്യൽ റെൻ്റൽ പാർട്ണർ ആയ റൈഡ് ഓൺ, യുഎഇ യിലെ ടൂർസ് ആൻഡ് ട്രാവൽ കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് ബൈക്ക് ടൂർ സംഘടിപ്പിച്ചത്.

ജനുവരി 31 ന് ആരംഭിച്ച് ഫെബ്രവരി 4 ന് അവസാനിക്കുന്ന രീതിയിൽ യുഎഇയിലെവിനോദ സഞ്ചാര മേഖലകളിലൂടെയും, വ്യത്യസ്തങ്ങളായ റോഡുകളിലൂടെയുമാണ് ഈ യാത്ര സംഘടിപ്പിച്ചിരുന്നത്. ടൂറിന്റെ ഭാഗമായി 700 കിലോ മീറ്റർ സഞ്ചരിച്ചതായി സംഘാംഗമായ ഓഫ് റോഡ് പരിശീലകനും മോട്ടോർ സ്പോർട് അത്‌ലറ്റുമായ മുഹമ്മദ് ഇർഫാൻ പറഞ്ഞു. ദുബായ്, ഫുജൈറ, ഹത്ത, അബുദാബി ഗ്രാൻഡ് മോസ്‌ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചതായും യു എ ഇയിലെ ഗതാഗത നിയമങ്ങളെല്ലാം പഠിച്ചശേഷമായിരുന്നു റൈഡിനിറങ്ങിയത് എന്നും ഇർഫാൻ പറഞ്ഞു.

സിംഗിൾ വീൽ സൈക്കിൾ 5000 കിലോമീറ്റർ ഓടിച്ച് ശ്രദ്ധേയനായ സനീദ്, കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡ് നടത്തിയ മല്ലു റൈഡർ എന്നറിയപ്പെടുന്ന അശ്വതി ഉണ്ണികൃഷ്ണൻ-വരുൺ ദമ്പതികൾ, ഇന്ത്യ മുഴുവൻ ബൈക്ക് റൈഡ് നടത്തിയ വൈപർ പൈലറ്റ്, ലൂണ വാനില എന്നീ ഇൻസ്റ്റഗ്രാം പേരുകളിൽ അറിയപ്പെടുന്ന ദമ്പതിമാരും, സോളോ ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയ ആയ അസം സ്വദേശിനി പ്രിയ ഗോഗ്വായി, ഓട്ടോമൊബീൽ കണ്ടന്റ് ക്രിയേറ്റർ രാജസ്ഥാൻ ജയ്പൂർ സ്വദേശിനി ആശ്ലേഷ എന്നിവരാണ് സംഘാംഗങ്ങൾ.

ഉത്തരേന്ത്യയിലൂടെയുള്ള യാത്ര വളരെ ഹൃദ്യമാണെന്നും എന്നാൽ മതിയായ ശൗചാലയവും മറ്റുസംവിധാനങ്ങളും ഇല്ലാത്തതിനാൽ പലപ്പോഴും ദുരിതമാവാറുണ്ടെന്നും വനിതാ റൈഡർമാർ പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യുവ നടിയും മോഡലുമായ രോമാഞ്ചം ഫെയിം സ്നേഹ മാത്യു, റൈഡ് ഓണ് പ്രതിനിധി അലീന എന്നിവരും സംബന്ധിച്ചു. സഞ്ചാരികളുടെ ഇഷ്ട രാജ്യമായ യുഎഇയിലേക്ക് വരുന്നവർക്ക് ബൈക്ക് യാത്രയിലൂടെ അതിസുന്ദരമായ കാഴ്ചാനുഭവം നൽകുകയാണ് ഇതിലൂടെ റൈഡ് ഓണും ഡെസ്റ്റിനാരോയും ലക്ഷ്യമിടുന്നത് എന്ന് റൈഡ് ഓൺ പ്രതിനിധി അലീന പറഞ്ഞു.

നേതൃത്വത്തിന്റെ അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

സിപിഎം നേതൃത്വത്തിന്റെ അവഗണനയിലും നിലപാടിലും പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറച്ചു നാളുകളായി സിപിഎം നേതൃത്വത്തിനോട് അധികം അടുപ്പമില്ലാതിരുന്ന ജി സുധാകരൻ എംവി ഗോവിന്ദന്റെ...

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. 88 അം​ഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. മാധ്യമ റിപ്പോർട്ടുകൾ...

റാഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് ട്രാഫിക് പിഴ

അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ട്രാഫിക് പിഴ ശിക്ഷ. 1000 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. റാഞ്ചിയിലെ സിറ്റി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം ധോണിയുടെ...

ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കിരീടാവകാശിയുടെ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന് ജാമ്യം

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90...

രമേഷ് പിഷാരടി പാലക്കാട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും എന്ന് സൂചനകൾ പുറത്തുവരുന്നു. നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടം ഉണ്ടാക്കിയ രാഷ്ട്രീയ നാണക്കേടിൽ...

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണ തീപിടുത്തം വിജയകരമായി അണച്ച് അധികൃതർ

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അധികൃതർ വിജയകരമായി അണച്ചു. അടിയന്തര രക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച...

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം; 186 ബാലിസ്റ്റിക് മിസൈലുകളും 755 ഡ്രോണുകളും തകർത്തതായി യുഎഇ

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരുമ്പോൾ ഇറാനിയൻ ആക്രമണങ്ങൾ അയൽ രാജ്യമായ യുഎഇയിലും തുടരുകയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം രാജ്യത്തേക്ക് വിക്ഷേപിച്ച 186 ബാലിസ്റ്റിക് മിസൈലുകളെ നേരിട്ടുവെന്നും ഇതിൽ 172 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും...