ഷാർജയിലെ ബസുകളിൽ സൗജന്യ വൈഫൈ ഏർപെടുത്തി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ബസുകളിൽ വൈഫൈ ഏർപെടുത്തിയത്.
യൂസർ നെയിമോ പാസ്വേഡോ ഇമെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. എസ്.ആർ.ടി.എ ബസ് സ്റ്റേഷനുകളിലും യാത്രക്കാർക്ക് സൗജന്യമായി വൈഫൈ ഉപയോഗിക്കാം.
ദുബൈയിൽ നിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇന്‍റർസിറ്റി സർവീസുകളിൽ സൗജന്യ വൈഫൈയുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഷാർജ ബസുകളിലും വൈഫൈ ഏർപ്പെടുത്തിയിരിക്കുന്നത്.