ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അധികൃതർ ബലിപെരുന്നാൾ പ്രഖ്യാപിച്ചത്. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.