ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ഗൾഫ് രാജ്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ്‌ രാജ്യങ്ങളിലാണ് ഇന്ന് ആഘോഷം. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ. മലയാളികൾക്കായി യു.എ.ഇ.യിൽ പ്രത്യേക ഈദ്ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനൽകുന്ന ബലിപെരുന്നാളിൽ യു.എ.ഇ.യിലെ മസ്‌ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാൾ പ്രാർഥനകൾ നടന്നു. ദുബായിലും ഷാർജയിലുമായി മൂന്ന് ഇടങ്ങളിൽ മലയാളത്തിലുള്ള പ്രഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. മതപ്രഭാഷണങ്ങൾക്കായി കേരളത്തിൽനിന്നടക്കം മതപണ്ഡിതന്മാർ വിവിധ ​ഗൾഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്

മലയാളത്തിനുപുറമേ തമിഴ്, ഉറുദു, ഇംഗ്ളീഷ് ഭാഷകളിലും പെരുന്നാൾ ഖുതുബ ഉണ്ടായിരുന്നു. ദുബായിലും ഷാർജയിലുമായി മലയാളത്തിലുള്ള മൂന്ന് ഈദ് ഗാഹുകളാണ് ഒരുക്കിയിരുന്നത്. ദുബായ് മതകാര്യ വകുപ്പിൻ്റെ സഹകരണത്തോടെ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അൽമനാർ ഇസ്ലാമിക് സെൻററുമാണ് ദുബായിലെ ഈദ് ഗാഹുകൾ ഒരുക്കുന്നത്. അൽഖൂസ് അൽമനാർ ഇസ്ലാമിക് സെൻ്ററിൽ മൗലവി മൻസൂർ മദീനിയും ഖിസൈസ് ടാർഗെറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ മൗലവി ഹുസൈൻ കക്കാടും ഈദ് ഗാഹിന് നേതൃത്വം നൽകും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിലെ മലയാളം ഈദ് ഗാഹിന് ഹുസൈൻ സലഫിയാണ് നേതൃത്വം നൽകുക. പതിനായിരകണക്കിന് വിശ്വാസികളാണ് പ്രാർഥനകളിൽ പങ്കാളികളായത്.

യുഎഇ പ്രസിഡൻറ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....