ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ആകർഷകമായ e& MOTB ഇന്നുമുതൽ ജനുവരി 12 വരെ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി മറ്റൊരു ഷോപ്പിംഗ് ഡെസ്റ്റിനേഷൻ കൂടി സന്ദർശകരെ കാത്തിരിക്കുന്നു. e& MOTB ഇന്നുമുതൽ ജനുവരി 12 വരെ വിവിധ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലുമായി ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ തുടക്കമായി. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30-ആം വാർഷികത്തോടനുബന്ധിച്ച് പുതുമകളോടെയാണ് ഇക്കുറി ഈ പൊതുവിപണന കേന്ദ്രം തുറന്നിരിക്കുന്നത്.

വിവിധ റീറ്റെയ്ൽ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകളാണ് ഇവിടെ ഉള്ളതെന്നും എമിറാത്തി റീറ്റെയ്ൽലേഴ്‌സ് ഉൾപ്പെടെ ദേശീയ അന്തർദേശീയ വൻ ബ്രാൻഡുകൾ ഇക്കുറിയും പങ്കെടുക്കുന്നുണ്ടെന്നും ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽസ് എസ്റ്റാബ്ലിഷ്‌മെന്റ് സീനിയർ അസ്സോസിയേറ്റ് മഹ്‌റ അൽഖാജാ പറഞ്ഞു. അനുകൂല കാലാവസ്ഥകൂടി ചേർന്നതോടെ ടൂറിസ്റ്റുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സന്ദർശകർ ഇക്കുറിയും എത്തുമെന്നാണ് കരുതുന്നതെന്നും മഹ്‌റ അൽഖാജാ പറഞ്ഞു.

Mahra Alkhaja, Senior Associate, Dubai Festivals and Retails Establishment

നൂതന ഫാഷൻ വസ്ത്രങ്ങൾ, ചെരിപ്പുകൾ, പുതിയ സൗന്ദര്യ വർധക ബ്രാൻഡുകൾ അങ്ങനെ ലോകോത്തര ബ്രാൻഡുകളുടെ വിവിധ സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടി ബ്രാൻഡുകളുടെ പതിവ് ഓഫറുകൾ എല്ലാം ഇവിടെയും ലഭ്യമാണ്. സ്‌കിൻ കെയറിനും മേക്കപ്പ് വസ്തുക്കൾക്കുമായി പ്രത്യേകം വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ബ്രാൻഡുകളായ ഡ്രങ്ക് എലിഫൻ്റ്, ഹുഡ ബ്യൂട്ടി, ഫെന്റി ബ്യൂട്ടി, ബെനിഫിറ്റ് എന്നിവയെല്ലാം സന്ദർശകർക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വാങ്ങുന്നതിനൊപ്പം ഇവയെല്ലാം ഉപയോഗിച്ചുനോക്കുന്നതിനുള്ള അവസരം കൂടി നൽകുന്നുണ്ട്.

പ്രശസ്ത കലാകാരന്മാരുടെ അവതരണങ്ങൾക്കും സംഗീതകച്ചേരികൾക്കും ദുബായ് ഡിസൈൻ ഡിസ്ട്രിക്ട് e& MOTB വേദിയാകും. കൂടാതെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളുടെ ഔട്ലെറ്റുകളും ഇവിടെ ഉണ്ട്. വിവിധ നൂതന ബ്രാൻഡുകൾ സ്വന്തമാക്കുന്നതിനൊപ്പം പുതിയ രുചികൾ ആസ്വദിക്കാനും സന്ദർശകർക്ക് ഇവിടെ സാധിക്കും. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...