വിസ്മയകാഴ്ചയൊരുക്കി ഗ്ലോബൽ വില്ലേജ്, സന്ദർശകത്തിരക്കേറുന്നു..

പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തി വിസ്മയകാഴ്ച്ച ഒരുക്കിക്കൊണ്ടാണ് ഗ്ലോബൽ വില്ലേജ് ഇക്കുറി സന്ദർശകരെ സ്വീകരിക്കുന്നത്. ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25 ന് വൈകുന്നരം ആറുമണിക്ക് ആണ് സന്ദർശകർക്കായി മിഴിതുറക്കുന്നത്. ആദ്യദിനങ്ങളിൽ തന്നെ സന്ദർശകരുടെ ഒഴുക്കാണ് ആഗോളഗ്രാമത്തിലേക്ക് അനുഭവപ്പെടുന്നത്. കോവിഡ് ഭീതി മാറിയ സാഹചര്യത്തിൽ കുട്ടികളും കുടുംബങ്ങളുമായാണ് നിരവധിപേർ എത്തുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഏറെ പ്രത്യേകതകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ ആണ് ഉള്ളത്. ഒമാനും ഖത്തറും ഇക്കുറി പുതിയ പവലിയൻ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്താൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലബനാൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ പവിലിയനുകളാണ് ഇത്തവണയുള്ളത്. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, ചെറു ഭക്ഷണശാലകൾ എന്നിവയെല്ലാം സജ്‌ജമാണ്‌. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, പാവലിയനുകളിലെ കലാ സാംസ്‌കാരിക പ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളുമുണ്ട്.

ഗ്ലോബൽ വില്ലേജിലെ പ്രധാന ആകർഷങ്ങളിൽ ചിലത് ഇവയാണ്:

റോഡ് ഓഫ് ഏഷ്യ

ഗ്ലോബൽ വില്ലേജിൽ പുതുതായി ഒരുക്കിയ ഏഷ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ കാണാവുന്ന റോഡ് ഓഫ് ഏഷ്യ ഇത്തവണത്തെ പ്രത്യേകതയാണ്. 40ലധികം സ്റ്റാളുകൾ ഉൾപ്പെടെ പവലിയനുകൾ ഇല്ലാത്ത ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണവും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന തെരുവ് സമാനമായ ഇടമാണിത്. ശ്രീലങ്ക, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ, ബ്രൂണെ, ലാവോസ്, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, ഫിലിപ്പീൻസ് എന്നിവ ഉൾപ്പെടെ 13രാജ്യങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ട്.

ആകാശക്കാഴ്ച ഒരുക്കി ബിഗ് ബലൂൺ

ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ മുഴുവൻ സമ്മാനിക്കും. ഈ ഹീലിയം ബലൂണിന് ഒരേസമയം 20 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മൂന്ന് വയസ്സിന് മുകളിലുള്ളവർക്ക് 99 ദിർഹമാണ് നിരക്ക്. നാലംഗ സംഘത്തിന് 350 ദിർഹത്തിന് ബലൂൺ റൈഡിൽ പങ്കെടുക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതിൽ പ്രവേശിക്കനം സൗജന്യമാണ്.

ഡിഗേഴ്‌സ് ലാബ്

കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ഈ രസകരമായ വിദ്യാഭ്യാസ പരിപാടി ആസ്വദിക്കാനായി ഒരുക്കിയ മറ്റൊരു പുത്തൻ ആകർഷണം ഡിഗേഴ്‌സ് ലാബ് ആണ്. കാർണവലിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോളിക് ഡിഗ്ഗർ അനുഭവം, ഡിഗറുകളും ഡമ്പറുകളും മറ്റു നിർമ്മാണയന്ത്രങ്ങളും പ്രവർത്തിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ചെറിയ ബിൽഡർമാരെ ക്ഷണിക്കുന്നതാണ് പരിപാടി.

ഹാലോവീൻ, പ്രേതബാധയുള്ള സെമിത്തേരി…

പ്രേതഭവനമായ ഹാലോവീൻ, മറ്റേതൊരു പ്രേതാലയ അനുഭവം സൃഷ്ടിക്കുന്നതിനായി കേവ് എന്റർടൈൻമെന്റും ഗ്ലോബൽ വില്ലേജിലെത്തിയിട്ടുണ്ട്. പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെയുണ്ടായിരിക്കും.
660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്.

വണ്ടർ റൈഡ്സ്

ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്‌ലൻഡ്, മെക്‌സിക്കോ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള ടാക്സികൾ ‘വണ്ടർ റൈഡ്സ്’ എന്നതിൽ ഉൾപ്പെടുന്നു. അതത് രാജ്യങ്ങളുടെ പ്രത്യേകതകളുണർത്തുന്ന ടാക്സികളുടെ ഒരു ശേഖരം തന്നെ ഇത്തവണ ഗ്ലോബൽ വില്ലേജിലുണ്ട്. ഐകോണിക് കാറുകളിലെ യാത്ര ആസ്വദിക്കാൻ ആദ്യദിനങ്ങളിൽ തന്നെ നിരവധിർ എത്തിയിരുന്നു. വണ്ടർ റൈഡ് നടത്തുമ്പോൾ ഫോട്ടോയെടുക്കാൻ അനുവാദമുണ്ട്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ #WonderRides എന്ന ടാഗോടെ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നേടാനും കഴിയും.

170ലേറെ റൈഡുകളുമായി കാർണിവലും ആഗോളഗ്രാമത്തിൽ സജ്‌ജമാണ്‌. ഈ സീസണിൽ കാർണവലിന്റെ ഏറ്റവും ജനപ്രിയമായ ഏഴ് റൈഡുകളിൽ ഫാസ്റ്റ് ട്രാക്ക് ക്യൂ ലൈനുകളും അവതരിപ്പിച്ചിട്ടുണ്ട്.

സംഗീത കലാ സായാഹ്നങ്ങൾ

ഓരോ പവലിയനുകളിലും അതതു രാജ്യത്തിന്റെ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് പോപ് ഗായിക നേഹാ കക്കറും ഇത്തവണ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയിട്ടുണ്ട്. ഡിസംബർ 21ന് രാത്രി 8ന് ഗ്ലോബൽ വില്ലേജിന്റെ മുഖ്യവേദിയിൽ സദസ്സിനെ ഇളക്കിമറിക്കാനെത്തും. കൂടാതെ ദേശീയദിനത്തോടനുബന്ധിച്ചും ക്രിസ്തുമസിനും പുതുവത്സരത്തിനും പ്രത്യേകപരിപാടികളും ഒരുക്കിയിട്ടുണ്ട്.

സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ. ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവീസ് നടത്തും. റാശിദിയ്യ സ്റ്റേഷനിൽ നിന്ന് 102 നമ്പർ ബസും, ഗുബൈബ സ്റ്റേഷിൽ നിന്ന് 104 നമ്പർ ബസും, എമിറേറ്റ്സ് മാൾ സ്റ്റേഷനിൽ നിന്ന് 106 നമ്പർ ബസും ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തും. യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 103 നമ്പർ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കും

സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ വാങ്ങുമ്പോൾ 10 ശതമാനം കുറഞ്ഞ വിലയിൽ ടിക്കറ്റ് ലഭിക്കും. ഞായർ മുതൽ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്(വാല്യൂ ടിക്കറ്റ്) 20ദിർഹമും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്) 25ദിർഹമുമാണ് നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകൾക്കും 10ശതമാനം കുറവ് ലഭിക്കും. സാധാരണ രണ്ട് കവാടങ്ങളിലൂടെ ആണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇക്കുറി മൂന്ന് പ്രവേശനകവാടങ്ങളും ഒരുക്കിയിട്ടുണ്ട്

സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ വെടിക്കെട്ടിന് എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് സാക്ഷ്യം വഹിക്കും. രാത്രി 9ന് വെടിക്കെട്ട് തുടങ്ങും. 90 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 27 പവിലിയനുകളിൽ സന്ദർശിച്ച് അതാതു നാടുകളിലെ കലാ സാംസ്കാരിക പൈതൃകം അടുത്തറിയാണ് സാധിക്കും. അടുത്ത വർഷം ഏപ്രിൽ 29വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം. ലോകത്തെ വിവിധ പവലിയനുകളിൽനിന്ന് വ്യത്യസ്ത തരം ഉൽപന്നങ്ങൾ വാങ്ങാനും വിവിധ പ്രദേശങ്ങളിലെ വൈവിധ്യപൂർണമായ രുചിഭേദങ്ങൾ ആസ്വദിക്കാനും ആയിരങ്ങളാണ് ഓരോ ദിവസവും ആഗോളഗ്രാമത്തിൽ എത്തിച്ചേരുന്നത്.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....