കാൻസറിനെതിരെ “മേഴ്‌സിത്തോണ്‍” സംഘടിപ്പിച്ച് ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി

ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി കാൻസർ രോഗത്തിനെതിരെ “മേഴ്‌സിത്തോണ്‍” എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു. നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് “മേഴ്‌സിത്തോണ്‍” സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 19 ന് ഞായറാഴ്ച ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടക്കുന്ന കൂട്ടനടത്തത്തില്‍ പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാദര്‍ ലെനി കോന്നൂലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ സമാരിറ്റന്‍ കൂട്ടായ്മ ആണ്, കാന്‍സറിനെതിരെ ജനകീയ നടത്തം സംഘടിപ്പിക്കുന്നത്. 2017-ല്‍ പള്ളിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യത്തെ മേഴ്‌സിത്തോണ്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആറ് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കാണ് പണം സമാഹരിച്ചത്. എന്നാല്‍, ഇത്തവണ 60 കാന്‍സര്‍ രോഗികളുടെ ചികിത്സയാണ് ലക്ഷ്യമിടുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ലെബനന്‍ തുടങ്ങീ വിവിധ രാജ്യക്കാരും മതക്കാരുമായ 60 കാന്‍സര്‍ രോഗികള്‍ക്കായി 38 ലക്ഷം ദിര്‍ഹം ചികിത്സയ്ക്കായി വേണ്ടി വരും. ഇതിന്റെ ഭാഗമായാണ് “എ വാക്ക് ഫോര്‍ ഹോപ്പ്” എന്ന സന്ദേശവുമായുള്ള നടത്തം.

ദുബായ് ഗവണ്മെന്റിലെ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന “മേഴ്‌സിത്തോണ്‍” കൂട്ടനടത്തത്തിൽ ഗവര്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് ടിക്കറ്റുകള്‍ മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹത്തിനും 4 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹത്തിനും ലഭിക്കും. നാലു വയസ്സിന് താഴെയും 70 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. സംഗീതം, നൃത്തം , ഭക്ഷണം, മത്സരങ്ങള്‍, നറുക്കെടുപ്പ് എന്നിങ്ങനെയായി ഏകദിന പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ റോഡോള്‍ഫോ, സമാരിറ്റന്‍ കൂട്ടായ്മയിലെ സൂസന്‍ ജോസ് , ജോഹാന ഫെര്‍ണാണ്ടസ്, സെലീന്‍ ഫെര്‍ണാണ്ടസ് എന്നിവരും പങ്കെടുത്തു.

യുഎസിൽ നിന്ന് നാടുകടത്തിയ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

യുഎസിൽ നിന്ന് നാടുകടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചു. അല്പം മുൻപാണ് തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇയാളെ അതീവ സുരക്ഷയിൽ...

പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ചു. പ്രാബല്യത്തിൽ വന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് 90 ദിവസത്തേക്ക് നിർത്തിവെച്ചതായുള്ള പ്രഖ്യാപനം. 75-ലധികം രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്തിട്ടില്ലെന്നും...

ഗോകുലം ഗോപാലനെ പിന്തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു

സിനിമ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ചിട്ടിയിൽ ചേർന്ന മുഴുവൻ വ്യക്തികളുടേയും വിവരങ്ങൾ കൈമാറണമെന്ന് ഗോകുലം ഗോപാലനോട് ഇഡി ആവശ്യപ്പെട്ടു. നിലവിൽ ലൈസൻസുള്ള കുറികളുടെ എണ്ണം...

കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ് കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,...

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ...

സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 2000ത്തിലധികം രൂപയുടെ വർധനവ്

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർദ്ധിച്ചത്. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്....

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...

ചെണ്ടമേളം ആസ്വദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അഅൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ ദുബായ് കിരീടാവകാശിക്ക്...