ദുബൈയിൽ നാല് ഇസ്രായേലികള്‍ക്ക് കുത്തേറ്റെന്ന വാര്‍ത്ത നിഷേധിച്ച് ദുബായ് പോലീസ്. ‘യുഎഇയില്‍ സുരക്ഷയും പരമപ്രധാനമാണ്. കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക ചാനലുകള്‍ റഫര്‍ ചെയ്യണം’ പോലീസ് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തെറ്റായ വിവരങ്ങളുടെ കൂട്ടത്തിലാണ് വ്യാജ വാര്‍ത്തയും പ്രചരിച്ചത്. യുഎഇയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് 1,00,000 ദിര്‍ഹം പിഴയും തടവുശിക്ഷയും ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റമാണ്. പല മാധ്യമങ്ങളും ഇത് ബ്രേക്കിങ് ന്യൂസ് എന്ന രീതിയിൽ പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം.