ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ ഈദുൽ ഇത്തിഹാദ് ഡിസംബർ രണ്ടിന്

ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെ ദുബായ് സെഞ്ച്വറി മാളിന് സമീപത്തെ ശബാബ് അൽ അഹ്ലി ക്ലബിലാണ് ആഘോഷങ്ങൾ നടക്കുക. ദേശീയ ദിന പരേഡ്, തിരുവാതിര, ഒപ്പന തുടങ്ങിയ കലാപരിപാടികളും വിനോദ പരിപാടികളും കുട്ടികളുടെ വ്യത്യസ്ത കലാ മത്സരങ്ങളും സ്ത്രീകൾക്കായുള്ള വിവിധ മത്സരങ്ങളും ഉണ്ടാകും. സിതാര-കണ്ണൂർ ശരീഫ് ടീമിന്‍റെ സംഗീത വിരുന്നും ഉണ്ടാകും.

മീഡിയ ഫാക്റ്ററി ഇവന്‍റ്സ് ആൻഡ് പ്രൊഡക്ഷനുമായി കൈകോർത്ത് നടത്തുന്ന ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ 15,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എ. യൂസുഫലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മീഡിയ ഫാക്റ്ററി സിഇഒ ഷാ മുഹമ്മദ്, കോഓഡിനേറ്റർ സാബിർ അബ്ദുന്നാസർ, ദുബായ് കെഎംസിസി ഭാരവാഹികളായ അബ്ദുസ്സമദ്, കെ.പി.എ. സലാം, അഹമ്മദ് ബിച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രവേശനം സൗജന്യമാണ്. മെട്രൊ സ്റ്റേഷനുകളിൽ നിന്ന് ഷട്ടിൽ സർവിസും ഉണ്ടായിരിക്കും. ഗസ്റ്റ് ഓഫ് ഓണർ ആയി റാപ്പർ ഡബ്‌സി എത്തും.

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ പ്രത്യാക്രമണം കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ...

വ്യോമഗതാഗതം നിലച്ച് ഗൾഫ് മേഖല, ഇന്ത്യയിൽ നിന്നും ഇന്ന് 444 സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി...