ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ണ് തുടക്കമായി, സന്ദർശകർക്കായി ഒരുങ്ങുന്നത് അവിസ്മരണീയമായ കാഴ്ചകൾ

ദുബൈയുടെ വിനോദ വാണിജ്യ ഉത്സവങ്ങൾക്ക് തുടക്കമിട്ട് ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറന്നു. ഇന്ന് വൈ​കുന്നേരം ആ​റു​മ​ണി​ക്കാ​ണ്​ ‘ആ​ഗോ​ള ഗ്രാ​മ’​ത്തി​ന്‍റെ വാ​തി​ലു​ക​ൾ വീ​ണ്ടും തു​റ​ന്ന​ത്. പു​തി​യ വിനോദ കൗതുക, ഷോ​പ്പി​ങ്, ഡൈ​നി​ങ് അ​നു​ഭ​വ​ങ്ങ​ൾ എല്ലാം ഒരുക്കിയാണ് ദുബായ് ഗ്ലോബൽ വില്ലേജ് ഇക്കുറി സന്ദർശകരെ സ്വീകരിക്കുന്നത്. 27ആം വർഷത്തിലേക്ക് കടന്ന ‘ആഗോള ഗ്രാമം’ ഓരോ തവണയും പുതിയ പുതിയ കൗതുകങ്ങളുമായാണ് മിഴി തുറക്കുന്നത്. ഇക്കുറിയും ഏറെ വിഭിന്നങ്ങളായ കൗതുകകാഴ്ചകളും ആഗോളഗ്രാമം ഒരുക്കിയിട്ടുണ്ട്.

ഈ വർഷം 27 പവലിയനുകൾ ആണ് ഗ്ലോബൽ വില്ലേജിൽ അണിനിരക്കുന്നത്. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ , വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ,കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, മിറിയം ഫെയേഴ്സിന്റെയും നാൻസി അജ്‌റാമിന്റെയും നേഹ കക്കറിന്റെയും സംഗീതപരിപാടികളും , ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ മു​ഴു​വ​ൻ കാ​ണാ​ൻ സൗ​ക​ര്യ​മു​ള്ള ‘ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ബി​ഗ്​ ബ​ലൂ​ൺ’ അ​ട​ക്കം 175 ത​രം റൈ​ഡു​ക​ളും ഗെ​യി​മു​ക​ളും ഇ​തി​നു പു​റ​മെ​യു​ണ്ട്. എല്ലാ വർഷവും രണ്ട് പ്രവേശനകവാടമാണ് ഉണ്ടാവാറുള്ളത് .എന്നാൽ ഇക്കുറി മൂന്നു പ്രവേശനകവാടങ്ങൾ ഒരുക്കിയിട്ടുണ്ട്

ഈ സീസണിൽ ഖത്തർ, ഒമാൻ എന്നിവയാണ് സ്വന്തമായി പുതിയ പവലിയനുകളുമായി എത്തിയിട്ടുള്ളത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ നേരത്തെ മുതലുള്ള പവലിയനുകളും ഇത്തവണയുണ്ട്.

അടുത്ത വർഷം ഏപ്രിൽ 29വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഓ​ൺ​ലൈ​നാ​യും കൗ​ണ്ട​റു​ക​ളി​ലും ടി​ക്ക​റ്റ് വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​​യോ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​ ടി​ക്ക​റ്റു​ക​ൾ​ക്കും 10 ശ​ത​മാ​നം കു​റ​വ്​ ല​ഭി​ക്കും. 18 ദി​ർ​ഹ​മാ​ണ്​ കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്ക്. എനി ഡേ ടിക്കറ്റ്: 25 ദിർഹം ഓൺലൈൻ വഴി എടുത്താൽ 22.5 ദിർഹം – ഒഴിവു ദിവസമെന്നോ ആഴ്ച ദിവസമെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ടിക്കറ്റ്. വാല്യു ടിക്കറ്റ്:. 20 ദിർഹം ഓൺലൈൻ വഴി എടുത്താൽ 18 ദിർഹം – ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രവേശനം. ഈ ദിവസങ്ങളിൽ പൊതു അവധിയുണ്ടെങ്കിൽ ഈ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയില്ല. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ടിക്കറ്റില്ല.

കോ​വി​ഡിന് ശേഷം ടൂ​റി​സം മേ​ഖ​ല​യി​ൽ ദു​ബൈ​യു​ടെ തി​രി​ച്ചു​വ​ര​വ്​ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ഗ്ലോ​ബ​ൽ വി​​ല്ലേ​ജ്​ സീ​സ​ൺ. 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു കഴിഞ്ഞ തവണ ആഗോളനഗരിയിൽ എത്തിയത് .എന്നാൽ ഇക്കുറി അതിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ നാളെ മുതൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി. ഡി​സം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 12 വ​രെ​യാ​ണ്​ നൈ​റ്റ്​ സ​ഫാ​രി​ക്ക്​ അ​വ​സ​രം ഒരുക്കിയിരിക്കുന്നത്. ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യ​തോ​ടെയാണ്‌ രാ​ത്രി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക...

ഗുകേഷ് ലോക ചെസ് ചാമ്പ്യൻ, ഏറ്റവും പ്രായം കുറഞ്ഞ താരം

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്....

പനയമ്പാടം ലോറി അപകടം നടന്നത് മറ്റൊരു ലോറി കാരണം

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു...

പാലക്കാട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, നാല് മരണം

പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട്ട് പനയമ്പാടത്ത് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി 4 കുട്ടികൾ മരിച്ചു. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഈ കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് വിവരം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...

നടി കീർത്തി സുരേഷ് വിവാഹിതയായി

നടി കീർത്തി സുരേഷ് വിവാഹിതയായി. നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്....

തന്തൈ പെരിയാർ രാമസ്വാമി സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

തമിഴ്നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്‍റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. വൈക്കം വലിയ...

150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ പുറത്തെടുക്കാൻ നടത്തിയത് 56 മണിക്കൂർ നീണ്ട രക്ഷാദൗത്യം. പുറത്തെടുക്കാനായെങ്കിലും രണ്ട് ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി മരണത്തിന് കീഴടങ്ങി. ആര്യൻ...