ദുബായ് ഗ്ലോബൽ വില്ലേജ് പ്രവർത്തനം മൂന്നു ദിവസത്തേക്കുകൂടി നീട്ടി. നേരത്തെ മെയ് 5 ഞായറാഴ്ച അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനസമയം നീട്ടണമെന്നുള്ള ആവശ്യം ശക്തമായ സാഹചര്യത്തിൽ ബുധനാഴ്ച വരെ സന്ദർശകർക്ക് ‘ബോണസ്’ അനുവദിച്ചതായി അധികൃതർ അറിയിച്ചു. സീസൺ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രവർത്തന സമയവും വർധിപ്പിച്ചിട്ടുണ്ട്. വൈകീട്ട് നാലു മുതൽ പുലർച്ച രണ്ടുവരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടാതെ 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 18ന് ആണ് ഗ്ലോബൽ വില്ലേജ് 28-ആം സീസൺ തുടങ്ങുന്നത്. ഏപ്രിൽ 28 വരെയാണ് ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീട് മേയ് അഞ്ചുവരെ ഗ്ലോബൽ വില്ലേജ് പ്രവർത്തനം നീട്ടുകയായിരുന്നു. എന്നാൽ സന്ദർശകബാഹുല്യവും പ്രവർത്തനസമയം നീട്ടണമെന്നുള്ള ആവശ്യവും പരിഗണിച്ച് വീണ്ടും മൂന്ന് ദിവസം കൂടി നീട്ടുകയാണെന്ന് അധികൃതർ അറിയിച്ചു.