ഇസ്ലാമിക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ദുബായിൽ നാളെ പൊതുപാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ആർടിഎയുടെ വെഹിക്കിൾ ടെക്നിക്കൽ ടെസ്റ്റിങ് കേന്ദ്രങ്ങളും ഉപഭോക്തൃ കേന്ദ്രവും നാളെ അവധിയായിരിക്കും.
പൊതുഗതാഗതസർവ്വീസുകൾക്ക് മാറ്റം ഉണ്ടാവില്ല. ദുബായ് മെട്രോ രാവിലെ 5 മുതൽ രാത്രി 1 മണി വരെ സർവീസ് നടത്തും. ബസുകൾ രാവിലെ 5 മുതൽ രാത്രി 12.30വരെ ഓടും. മെട്രോ സ്റ്റേഷനുകളിലേക്കുള്ള ബസുകൾ മെട്രോ സമയക്രമം അനുസരിച്ചാണ് സർവീസ് നടത്തുക.
ദുബായിക്ക് പുറമെ അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിലും നാളെ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശനി, ഞായർ ഉൾപ്പെടെ 3 ദിവസം ഇസ്ലാമിക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി അവധി ലഭിക്കും.