16-മത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സാങ്കേതികവിദ്യ സർഗ്ഗാത്മകതയ്ക്കുള്ള ഒരു ഉപകരണമായി എങ്ങനെ മാറുന്നുവെന്നും ഇതുവഴി പുതു ലോകത്തിലേക്കുള്ള വാതിലുകൾ തുറക്കാമെന്നും അവതരിപ്പിക്കുകയാണ് രസകരമായ ‘ഡിജിറ്റൽ ക്യൂബ് വർക്ക്ഷോപ്പ്’
സാങ്കേതികത കൂടുതൽ എളുപ്പത്തിലറിയാൻ കുട്ടികൾക്ക് ‘ഡിജിറ്റൽ ക്യൂബ് വർക്ക്ഷോപ്പ്’ എന്നുപേരിട്ട ശില്പശാലയിലൂടെ സാധിക്കും.

ഈ വർഷത്തെ പുസ്തകമേളയിൽ 600-ലധികം സർഗ്ഗാത്മക വർക്ക്‌ഷോപ്പുകളും പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. ആഗോളതലത്തിൽ ജനപ്രിയമായ ഗെയിമായ മൈൻക്രാഫ്റ്റിനെ ചുറ്റിപ്പറ്റി രൂപകൽപ്പന ചെയ്‌ത ഡിജിറ്റൽ ക്യൂബ് വർക്ക്‌ഷോപ്പ് ഇതിലെ ഹൈലൈറ്റുകളിൽ ഒന്നാണ്. റൂം 94 എന്നുപേരിട്ട ശില്പശാലയുടെ ഉപജ്ഞാതാവായ ലെബനനിലെ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ മഹമ്മൂദ് ഹാഷേം ആണ് ശില്പശാല നയിച്ചത്. “ഈ പരീക്ഷണത്തിന്റെ ഭംഗി അതിന്റെ ലാളിത്യമാണ്,”- മഹമ്മൂദ് ഹാഷെം പറഞ്ഞു. “എല്ലാ ഘടകങ്ങളും ഒരു പ്രാദേശിക സ്റ്റേഷനറി കടയിൽ നിന്ന് എളുപ്പത്തിൽ ലഭ്യമാണ്, കുട്ടികൾക്ക് പുതിയ എന്തെങ്കിലും കണ്ടുപിടിക്കാൻ ആശയം വീട്ടിലേക്ക് കൊണ്ടുപോകാം.”- ഹാഷെം കൂട്ടിച്ചേർത്തു.
കല, ഗണിതം, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിക്കുന്ന തിളങ്ങുന്ന, എൽഇഡി-ലൈറ്റ് ചെയ്ത ക്യൂബുകൾ കുട്ടികൾ നിർമ്മിക്കുന്ന ഒരു പ്രായോഗിക പരീക്ഷണമായി ഒരു പ്രപഞ്ചത്തെ പുനർസങ്കൽപ്പിക്കുകയാണ്. അച്ചടിച്ച ടെംപ്ലേറ്റുകൾ, നാണയ ബാറ്ററികൾ, ചെമ്പ് ടേപ്പ്, എൽഇഡികൾ, കത്രിക തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടാണ് ശില്പശാലയിൽ ഡിജിറ്റൽ ക്യൂബ് നിർമിച്ചത്.