യമൻ പവലിയനിൽ പ്രവേശിച്ചാൽ പഴയ സനാ നഗരരവും അതിന്റെ വാസ്തുവിദ്യയ്ക്ക് പേരുകേട്ട കാലഘട്ടത്തിലേക്കും ഈ പവലിയൻ നമ്മളെ കൊണ്ടുപോകും. ജനബിയ, ഐബെക്സ് തുടങ്ങിയ വന്യജീവികളെ ഉൾക്കൊള്ളുന്ന പൈതൃക ചിഹ്നങ്ങൾ, പുരാതന കാലം മുതലുള്ള കരകൗശല വിദഗ്ധരുടെ കലകളിലും കരകൗശലങ്ങളിലും പ്രതിഫലിക്കുന്ന നിരധി കാഴ്ചകൾ ഈ പവലിയനിൽ ഉണ്ട്.

ഗ്ലോബൽ വില്ലേജിലെ യമൻ പവലിയനിൽ എത്തിയാൽ തേൻ കാഴ്ചകളാണ് കൺനിറയെ. വിവിധ തരത്തിലുള്ള തേനുകൾ നിരത്തി വച്ച് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് യമൻ പവിലിയന് ഉള്ളിലേക്ക് കടന്നാൽ കാണുന്നത്. വിവിധ വർണ്ണത്തിലും, നിറത്തിലും പല സ്വാദുകളിലുമായി തേനിന്റെ വിവിധ തരങ്ങൾ. കൂടാതെ നിരവധി തേനുത്പാന്നങ്ങൾ വേറെയും. സെദർ ഹണി, വൈറ്റ് ഹണി, മൗണ്ടൈൻ ഹണി, തുടങ്ങി അത്യപൂർവ്വ തേൻ വിഭവങ്ങൾ വരെ ഇവിടെ യെമെൻറെ പവലിയനിൽ ഉണ്ട്. സ്വാദ് നുണയുവാൻ അല്പം നമുക്ക് നൽകുകയും ചെയ്യും. ഇഷ്ടപ്പെട്ടാൽ എത്രവേണമെങ്കിലും വാങ്ങാം. കൂടാതെ തേൻ പിഴിഞ്ഞെടുക്കാതെ അതെ പടി ഇവിടെ വില്പനക്കായും വച്ചിട്ടുണ്ട്. മിക്ക സ്റ്റാളുകളിലും ചെറുതും വലുതുമായ കുപ്പികളിലും ഗ്ലാസ് ഭരണികളിലും ഇവ ഇങ്ങനെ നിർത്തിവച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. ഗ്ലോബൽ വില്ലേജിലെ മറ്റൊരു പവിലിയനീളും കാണാത്ത ഒരു തേൻ കാഴ്ചയാണിത്.

യമൻ ജനതയുടെ വസ്ത്രങ്ങളിലും ഉണ്ട് പ്രത്യേകത, ഈ വസ്ത്ര വ്യത്യസ്തത ഇവിടെ കാണാൻ സാധിക്കും. നിറയെ പാരമ്പര്യ ആഭരണങ്ങളും പ്രദർശനാക്കും വില്പനക്കുമായി ഇവിട എത്തിച്ചിട്ടുണ്ട്. സിൽവർ, ജം സ്റ്റോൺ, തുടങ്ങായവ ധാരാളമായി ചെറു സ്റ്റാളുകളിൽ എത്തിച്ചിട്ടുണ്ട്.

യെമെനി സ്‌പൈസസ് ന്റെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. ഹോൾഡ് മിക്സഡ് ഹെർബ്സ് ആണ് അധികവും. വിവിധ സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കിയതും ഉണക്കി പൊടിച്ചതും എല്ലാം ഇവിടെ ലഭ്യമാവും.

യമനി കലാകാരന്മാരുടെ കലാസദ്യയും ഇവിടെ അരങ്ങേറും. കണ്ടാസ്വദിക്കാനും ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്.