‘ക്യുസിന്‍ ഡി ഓഫീസ്’, ‘സീഡ്‌സ് ഓഫ് ചേഞ്ച്’ : ഇരട്ട സംരംഭവുമായി ഒയാസിസ് ക്യുസിന്‍സ്

ക്യുസിന്‍ ഡി ഓഫീസ്, സീഡ്‌സ് ഓഫ് ചേഞ്ച് എന്നീ ഇരട്ട സംരംഭം പരിചയപ്പെടുത്തി ഒയാസിസ് ക്യുസിന്‍സ്. സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള യുഎഇയുടെ സമർപ്പണത്തിന് കൂട്ടായി
പാചക രംഗത്തെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയ പദ്ധതികളുമായി ഒയാസിസ് ക്യുസിന്‍സ് രംഗത്തുള്ളത്.

ഓരോരുത്തരുടേയും രുചി വ്യത്യസ്തതയ്ക്കനുസരിച്ച് പാചക വിപ്ലവം സൃഷ്ടിക്കുന്നതാണ് ക്യുസിന്‍ ഡി ഓഫിസ്. ഇരുപതിലേറെ വിഭവങ്ങളില്‍ സാലഡ് മുതല്‍ സ്വാദിഷ്ടമായ സാന്‍ഡ്‌വിച്ചുകൾ വരെ ആരോഗ്യകരമായ ഭക്ഷണപ്പാക്കറ്റുകളുമായി വ്യത്യസ്ത രുചികളിലാണ്ണ് റോയല്‍ ബ്രഡ് ഓഫിസ് മീല്‍സ് തയ്യാറാക്കിയിരിക്കുന്നത്.

ഭാവി തലമുറകൾക്കായി നമ്മുടെ ഗ്രഹം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുസ്ഥിരമായൊരു മാറ്റത്തിലേക്ക് വിതക്കുന്ന വിത്തുകളാണ് സീഡ് ഓഫ് ചേഞ്ച്. ്ക്യുസിന്‍ ഡി ഓഫിസിന്റെ ഓരോ പാക്കിലും ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന പച്ചക്കറി വിത്തുകള്‍ ഉപഭോക്താക്കളെ ഓഫീസുകളിലോ താമസ കേന്ദ്രങ്ങളിലോ പുതിയ ഉത്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ പ്രാപ്തരാക്കുന്നു. ഹരിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രകൃതിയുമായി ബന്ധം വളര്‍ത്തുന്ന സീഡ് ഓഫ് ചെയ്ഞ്ച് പ്രകൃതിയോടും സുസ്ഥിരതയോടും ഭാവി തലമുറയോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണെന്നും അധികൃതർ വ്യക്തമാക്കി.

ഏതൊരാള്‍ക്കും വാങ്ങാവുന്ന തരത്തില്‍ ചെലവ് കുറഞ്ഞതും ഉപഭോക്തൃ സൗഹൃദവുമായ ശ്രേണിയാണ് ക്യുസിന്‍ ഡി ഓഫിസ് രൂപപ്പെടുത്തിയിരിക്കുന്നത്. ഗുണനിലവാരമുള്ള ചേരുവകള്‍, ഓരോ ഘട്ടത്തിലും കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍, പരിചയ സമ്പന്നരായ പാചക സംഘത്തിന്റെ സൂക്ഷ്മതയോടെയുള്ള തയ്യാറാക്കല്‍, ആരോഗ്യകരമായ പായ്ക്കിംഗ് എന്നിവയെല്ലാം ക്യുസിന്‍ ഡി ഓഫിസിനെ പ്രിയങ്കരമാമെന്നും യു എ ഇയില്‍ എല്ലാ പ്രദേശത്തേയും രണ്ടായിരത്തിലധികം കൺവീനിയന്റ് സ്റ്റോറുകളില്‍ ലഭിക്കുമെന്നതുംഅധികൃതർ കൂട്ടിച്ചേർത്തു.

ഒയാസിസ് ക്യുസിന്‍സിന്റെ ‘ക്യുസിന്‍ ഡി ഓഫീസ്’, ‘സീഡ്‌സ് ഓഫ് ചേഞ്ച്’ അനാച്ഛാദന ചടങ്ങില്‍ ദുബായ് മുനിസിപ്പാലിറ്റിയിലെ പ്രിന്‍സിപ്പല്‍ ഫുഡ് ഹെല്‍ത്ത് ഇന്‍സ്പെക്ഷന്‍ ഓഫീസര്‍ അബ്ദുല്‍ അസീസ് ബഷീര്‍ അല്‍ ഷെയ്ക്, അഡ്‌നോക് ഗ്രാബ് ആൻഡ് ഗോ കാറ്റഗറി മാനേജര്‍ അര്‍സലന്‍ സയീദ് സായി, എപ്‌കോ സൂം കാറ്റഗറി മാനേജര്‍ ഡാനി അബൗന്‍, സലിം അമ്മദ്, അല്‍ മദീന ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അസ്ലം പൊയില്‍, അല്‍ മദീന ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം മുഹമ്മദലി, ഓയാസിസ് ക്യുസിന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷമീം, ഒയാസിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം അബ്ദുറസാഖ് പതിയായി, ഒയാസിസ് ക്യുസീന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഷ്താഖ് മുഹമ്മദ് എന്നിവരും മറ്റ് പ്രമുഖരോടൊപ്പം പങ്കെടുത്തു.

‘ക്യുസിന്‍ ഡി ഓഫീസ്’, ‘സീഡ്‌സ് ഓഫ് ചേഞ്ച്’ എന്നിവയുടെ സമാരംഭം പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒയാസിസ് ക്യുസൈനിലെ ലീഡര്‍ഷിപ്പ് സംഘങ്ങളായ ഓപ്പറേഷന്‍സ് മാനേജര്‍ ഫൈസല്‍ ബിന്‍ മുഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷമീം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുറസാഖ് പതിയായി, പ്ലാന്റ് മാനേജര്‍ ബാലാജി സുബ്ബരായലു, ക്വളിറ്റി അഷുറൻസ് ഹെഡ് അൽ സിദ്ധീഖ് അബ്ദുൽ കരീം, എച്ച് ആർ – പിആർ മാനേജർ ഖൽദൂൻ സക്കറിയ എന്നിവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...

പ്രധാനമന്ത്രി മോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം

56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം. ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ...

ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും

സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം...

പാലക്കാട് ജനവിധിയെഴുതുന്നു, പോളിങ് മന്ദഗതിയിൽ

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വോട്ടർമാർ ജനവിധിയെഴുതുന്നു. അതേസമയം ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11...

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ, സൗജന്യ പരിശോധനയും ശ്രവണ സഹായിയുമായി അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഇനി ദുബായിലും

കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌...