ഒരു ചായ കുടിക്കാൻ ‘ചാ’യിൽ കയറാം, കൂടെ തനി നടൻ പലഹാരങ്ങളും. കേരളത്തിൽ കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധ നേടിയ ചാ ബ്രാൻഡ് പുതിയ രൂപത്തില്‍ ദുബൈയിലും എത്തി. യുഎഇയിലെ പ്രശസ്ത സ്ഥാപനമായ എസ്ആന്‍ഡ്‌സി ഗ്രൂപ്പുമായി സഹകരിച്ചാണ് ചാ യുഎഇയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്.
ചാ യ്‌ക്കൊപ്പം മലബാറിന്റെ പ്രത്യേകിച്ച് കോഴിക്കോടിന്റെയും കുറ്റിച്ചിറയുടേയുമെല്ലാം തനി നാടൻ പലഹാരങ്ങളും ദുബൈയിലേക്ക് എത്തുന്നുണ്ട്. ഇത്തരത്തിൽ 65ഓളം പലഹാരങ്ങളാണ് ആദ്യഘട്ടത്തിൽ ചാ യിൽ ലഭ്യമാവുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ പ്രാദേശിക പലഹാരങ്ങളും ഇതിൽ ഉണ്ടാകും. ഇതിനൊപ്പം റഷ്യന്‍ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പലഹാരങ്ങളുമായി ചേര്‍ത്ത് തയ്യാറാക്കുന്ന ഫ്യൂഷന്‍ പലഹാരങ്ങളും ചാ യുടെ പ്രത്യേകതയാണ്. ഇതിനായി പരിശീലനം സിദ്ധിച്ച നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പാചക വിദഗ്ധര്‍ ചാ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ ദുബായ് കരാമയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചാ അധികം വൈകാതെ ഷാര്‍ജയിലും അജ്മാനിലും ബ്രാഞ്ചുകള്‍ തുറക്കും. ചാ ഗല്ലി, ചാ പ്രീമിയം , ചാ എക്സ്പ്രസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് ചാ ഷോപ്പുകൾ പ്രവർത്തിക്കുക. ഗല്ലികളിൽ കേരള്ത്തിൻ്റെ തനത് പലഹാരങ്ങൾ ലഭിക്കുമ്പോൾ , എക്സ്പ്രസിൽ ഇന്തോ- അറബിക് പലഹരങ്ങളാണ് ലഭ്യമാവുക. അതെ സമയം ഗ്ലോബൽ രുചി വിഭവങ്ങളുമായിട്ടാണ് പ്രീമിയം എത്തുക.ചാ യെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് ഡയറക്ടർമാരിൽ ഒരാളായ സിബ്ബത്ത് എംപി പറഞ്ഞു.
ലോകത്തില്‍ തന്നെ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന പാനീയമാണെങ്കിലും ആഗോള തലത്തില്‍ ശക്തമായ ഒരു ബ്രാന്‍ഡ് ചായയ്ക്ക് ഇല്ല എന്നുള്ളതാണ് ഇത്തരത്തില്‍ ഒരു ചിന്തയിലേക്ക് തന്നെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാമയിലെ ബ്രാഞ്ച് നാളെ ഞായറാഴ്ച തുറന്ന് പ്രവര്‍ ത്തനമാരംഭിക്കുമെന്ന് മറ്റൊരു ഡയറക്ടറായ മഹ്ഷൂക് സി.എൻ പറഞ്ഞു. പ്രവർത്തനം ആരംഭിക്കുന്നത് മുന്നോടിയായി ദുബൈയില് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ സഹൽ സി.ടി, ഡോ.ആഷിക് വി.വി എന്നിവരും പങ്കെടുത്തു.