സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് ഈ മാസം 28ന് സമ്മാനിക്കും

ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ജനപ്രിയ നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ ഓർമ്മക്കായുള്ള ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിവരുന്ന സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് സമ്മാനിക്കും. ഈ മാസം 28ന് ശനിയാഴ്ച രാത്രി 7മണിക്ക് ദുബൈ അൽ ബറാഹയിലെ ഗവൺമെന്റ് വിമൻസ് അസോസിയേഷൻ ആസ്ഥാനത്ത് ഡോ.പി.എ ഇബ്രാഹിം ഹാജി നഗറിൽ നടക്കുന്ന സിഎച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ സമ്മിറ്റിൽ വെച്ചാണ് പുരസ്കാരം സമർപ്പികയെന്ന് കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു..

ഇത് നാലാം തവണയാണ് പുരസ്കാരം ഏർപ്പെടുത്തുന്നത്. മുൻ വർഷങ്ങളിൽ ഡോ.ശശി തരൂർ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ എന്നിവർക്കാണ് പുരസ്കാരം നൽകിയത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ കെട്ടുറപ്പിനും ജനാധിപത്യ-മതനിരപേക്ഷ മുല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പാർലമെന്ററി രംഗത്തും പുറത്തും ശക്തമായ ഇടപെടലുകൾ നടത്തിവരുന്ന രാഷ്ട്രീയ നേതാക്കൾക്കാണ് സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം നൽകിവരുന്നത്. ഡോ.സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, ടി.ടി ഇസ്മായിൽ, സി.കെ.സുബൈർ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് നാടിന്റെ പുരോഗതിക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി എഴുത്ത്, പ്രഭാഷണം, നിയമനിർമ്മാണ സഭകളിൽ നടത്തുന്ന ക്രിയാത്മകമായ ഇടപെടൽ എന്നിവ മുൻനിർത്തി സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് ഓരോ വർഷവും രാഷ്ട്രീയ നേതാക്കളെ ജൂറി തെരഞ്ഞെടുക്കുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. സിഎച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ സമ്മിറ്റിൽ അറബ് പ്രമുഖരും വ്യവസായ പ്രമുഖരും പങ്കെടുക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. കെഎംസിസി ജില്ലാ ഭാരവാഹികളായ നാസർ മുല്ലക്കൽ, മൊയ്തു അരൂർ, ഹംസ കാവിൽ, തെക്കയിൽ മുഹമ്മദ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, മജീദ് കൂനഞ്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....