കേരളത്തിൽ ഉടനീളം ലഭ്യമാവുന്ന കാർനെറ്റ് ബുക്സ് വിദേശരാജ്യങ്ങളിലേക്കും എത്തുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഷർജ്ജ ഇന്ത്യൻ ഹൈസ്കൂൾ ഉൾപ്പെടെ ഏതാണ്ട് 30 സ്കൂളുകളിൽ സാന്നിധ്യം ഉറപ്പിച്ച കാർനെറ്റ് ബുക്സ് ഇനി മദ്ധ്യപൂർവ്വദേശത്തും ആഫ്രിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കാർനെറ്റ് ബുക്സ് എൽ എൽ സി എന്ന കമ്പനി ദുബായിൽ പ്രവർത്തനം ആരംഭിക്കുകയാണെന്ന് ഉടമ അലക്‌സ് കുരുവിള പറഞ്ഞു. കാർനെറ്റ് ബുക്‌സ് കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ബിസിനസ് വളർത്താനൊരുങ്ങുകയാണെന്നും ദുബായിൽ നിന്നായിരിക്കും ഗൾഫ് – ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 200 വിദ്യാലയങ്ങളിളെ കുട്ടികൾക്ക് കൂടി പഠനോപകരണങ്ങൾ എത്തിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റീസ് പോൾ നേതൃത്വം നൽകുന്ന ഒരു ടീം ആണ് ദുബായിലെ കാര്യങ്ങൾ നയിക്കുന്നത്.
ആകർഷകമായ ഡിസൈൻ നോട്ട്ബുക്കുകൾക്ക് പുറമെ, കാർനെറ്റിന് സമാനമായ നിരവധി ഉൽപ്പന്നങ്ങളുണ്ട്
പ്രായോഗിക റെക്കോർഡ് പുസ്തകങ്ങൾ, സ്‌ക്രൈബ്ലിംഗ് പാഡുകൾ, കാലിഗ്രാഫ് പുസ്തകങ്ങൾ, ഡ്രോയിംഗ് പുസ്തകങ്ങൾ, കളറിംഗ് പുസ്തകങ്ങൾ, പരീക്ഷ ഷീറ്റുകൾ എന്നിവയ്ക്കും കാർനെറ്റ് ഏറ്റവും മുൻഗണന നൽകുന്നുണ്ട്.
പേപ്പർ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല, ഉത്പാദനത്തിനായി നേത്രസൗഹൃദ പ്രകൃതിദത്തമായ നിറങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും നിർമ്മാണത്തിനായി വെള്ളം വീണാൽ നശിക്കാത്ത മഷിയാണ് ഉപയോഗിക്കുന്നതെന്നും അസംസ്കൃത വസ്തുക്കളും പേപ്പറും നിർമ്മാണത്തിന് മുമ്പ് ലാബുകളിൽ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തൊഴിലാളികളിൽ 70% സ്ത്രീകൾ ആണ്. ഉപഭോക്താക്കളുടെ ബജറ്റുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവക്ക് മുൻതുക്കം നൽകിയാണ് ഉത്പാദനം എന്നും കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുന്നതായും ഇവർ പറഞ്ഞു.
ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ആയ അലക്സ് കുരുവിള കൂടാതെ ഡയറക്ടറും സി ഇ ഒ യുമായ രതീഷ് വി എ, കാർനെറ്റ് ബുക്സ് എൽ എൽ സി മാനേജിങ് ഡയറക്ടർ റീസ് പോൾ, എന്നിവരും പങ്കെടുത്തു.