അടുത്ത മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായും മേഖലയിലെ വിപുലീകരണത്തിനായി 100 കോടി ദിര്‍ഹം സമാഹരിക്കാൻ ഒരുങ്ങുന്നതായും ഭീമ ജ്വല്ലേഴ്സ് മേധാവികൾ അറിയിച്ചു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 100 കോടി സമാഹരിക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്. ഗൾഫ് മേഖലയിൽ നിന്നും വിദേശ സ്ഥാപന നിക്ഷേപകരില്‍നിന്നുമാണ് തുക സമാഹരിക്കുക എന്ന് ഭീമ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. യു എ ഇ ക്ക് പുറമെ സൗദി അറബ്യ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഷോ റൂമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായില്‍ 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഹെഡ് ഓഫീസ് തുറന്നു. ദുബായിൽ 10 വർഷം പൂർത്തിയാക്കുന്ന ഭീമ ജ്വല്ലേഴ്സ് ദുബായ് ദെയ്‌റയിലെ ഗോൾഡ് സൂഖിലാണ് പുതിയ ഓഫീസിൽ തുറന്നത്. ഉദ്ഘാടന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് സി.ഇ.ഒ. തൗഹിദ് അബ്ദുല്ല, അയോധ്യ രാംലെല്ലാ ശില്‍പി അരുണ്‍ യോഗിരാജ്, വികാരിമാരായ അജു എബ്രഹാം, ജാക്സണ്‍ തുടങ്ങിയവരും പങ്കെടുത്തു.
ഇതാദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നത്. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ബി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്താണ് മുന്നോട്ടുള്ള യാത്രയെന്ന് ഭീമ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ബി. ബിന്ദു മാധവ് വ്യക്തമാക്കി. ഒട്ടേറെ നിക്ഷേപകരുമായും സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് ഭീമ ഗ്രൂപ്പ് മേധാവികൾ പറഞ്ഞു. ആലപ്പുഴയില്‍ 1925-ല്‍ ആണ് സ്ഥാപിതമായ ഭീമ ജ്വല്ലേഴ്‌സ് സ്ഥാപിക്കുന്നത്. നൂറാം വർഷം പിന്നിടുന്ന ഭീമ ജ്വല്ലേഴ്സിന് യുഎഇയിലടക്കം 116 കേന്ദ്രങ്ങളിൽ ശാഖകൾ ഉണ്ട്. ഇന്ത്യയില്‍ 60 ഔട്ട്ലെറ്റുകളാണ് ഭീമക്കുള്ളത്. യു.എ.ഇയില്‍ നിലവില്‍ നാല് ഔട്ട്ലെറ്റുകളുണ്ട്.