യുഎഇയില്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പദ്ധതിയുമായി ബര്‍ജീല്‍ ജിയോജിത്

‘നിക്ഷേപ ഫണ്ടുകളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി’ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് നേടിയ യുഎഇയിലെ ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. യുഎഇയില്‍ സാമ്പത്തിക ഉല്‍പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ബര്‍ജീല്‍ ജിയോജിത് വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനുമുള്ള അടുത്ത ഘട്ടമായി ഫണ്ട് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റിലേക്ക് കടക്കുകയാണ്. യുഎഇയെ ഒരു സാമ്പത്തിക ശക്തിയായി മാറ്റാനുള്ള ശ്രമത്തില്‍ ബര്‍ജീല്‍ ജിയോജിത് നിര്‍ണായക പങ്ക് വഹിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് ബര്‍ജീല്‍ ജിയോജിത് ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സൂദ് അല്‍ ഖാസിമി പറഞ്ഞു. സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷന്‍, ഊര്‍ജ്ജം, ആഗോള ഓഫ്ഷോറിംഗ്, തുടങ്ങിയ മേഖലകളില്‍ യുഎഇ അതിവേഗം മുന്നേറുകയാണ്. ഇതിന് അനുസൃതമായി, അംബ്രല്ല ഫണ്ടുകള്‍, ഫാമിലി ഫണ്ടുകള്‍, ഇഎസ്ജി ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍, കമ്മോഡിറ്റീസ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍ എന്നിങ്ങനെ വിവിധ പുതിയ ഫണ്ട് ഘടനകള്‍ അവതരിപ്പിച്ചുകൊണ്ട് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി ഒരു സുപ്രധാന പരിഷ്കരണം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബര്‍ജീല്‍ ജിയോജിത്തിന്‍റെ വിപുലമായ ചരിത്രം, പ്രവര്‍ത്തന പശ്ചാത്തലം, ശക്തമായ ബ്രാന്‍ഡിംഗ്, നിക്ഷേപകരുമായുള്ള മികച്ച ബന്ധങ്ങള്‍ എന്നിവ കൈമുതലാക്കി നിരവധി ഫണ്ടുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്ജ് പറഞ്ഞു . സമീപഭാവിയില്‍ യുഎഇയിലെയും ജിസിസിയിലെയും മുഴുവന്‍ നിക്ഷേപ സമൂഹത്തിനും ഇത് പ്രയോജനപ്പെടും. ഗുജറാത്തില്‍ ജിയോജിത് IFSC ഓഫീസ് തുറക്കുന്നതോടെ, വിവിധ സാമ്പത്തിക സേവനങ്ങളും അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങളും വാഗ്ദാനം ചെയ്യാന്‍ ബര്‍ജീലും ജിയോജിത്തും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപകരും പങ്കാളികളും റെഗുലേറ്റര്‍മാരും തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്കിടയില്‍ ബര്‍ജീല്‍ ജിയോജിത്തിന്‍റെ ഇന്ത്യ കേന്ദ്രീകൃത ഫണ്ടിന്‍റെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് ബര്‍ജീല്‍ ജിയോജിത്ത് ഡയറക്ടര്‍ ഷംസുദ്ദീന്‍ സംസാരിച്ചു .”പ്രാദേശിക ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകളിലൂടെ സാമ്പത്തിക നേട്ടങ്ങളുടെ ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോള്‍ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ യാത്രയില്‍ ഒരു പ്രധാന സഹായിയാകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ബര്‍ജീല്‍ ജിയോജിത് സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപ വിഭാഗങ്ങള്‍ക്കായി വിവിധ തരം ഫണ്ടുകള്‍ വിപണിയിലെ ഡിമാന്‍ഡും നിക്ഷേപ ആവശ്യങ്ങളും അടിസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ബര്‍ജീല്‍ ജിയോജിത് പദ്ധതിയിടുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും (MOHRE) SCAയും അടുത്തിടെ പ്രഖ്യാപിച്ച എന്‍ഡ്-ഓഫ്-സര്‍വീസ് ബെനിഫിറ്റ് ഫണ്ടുകളിലേക്ക് (End of Service Benefit) പ്രവേശിക്കാനും ബര്‍ജീല്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യ കേന്ദ്രീകൃതമായ ഒരു ‘ഫണ്ട് ഓഫ് ഫണ്ട്’ (FoF) ആരംഭിച്ചുകൊണ്ട് കമ്പനി അതിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് മാനേജ്മെന്‍റ് പ്രവര്‍ത്തനം തുടങ്ങുകയാണ്. ഇത് യുഎഇ നിക്ഷേപകരെ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യ, യുഎഇ നിക്ഷേപകര്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണികളിലെ വിവിധ മേഖലകളിലുടനീളം മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചാ പാതയില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഗോള വിപണികളെ ലക്ഷ്യമിടുന്നതാണ് വരാനിരിക്കുന്ന ഉദ്യമങ്ങള്‍ എന്നും ഇതിലൂടെ, നിക്ഷേപകര്‍ക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബര്‍ജീല്‍ ജിയോജിത് ലക്ഷ്യമിടുന്നതായും അധികൃതർ അറിയിച്ചു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....