അറ്റ്ലസ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

യു എ ഇ യിലെ അറ്റ്‌ലസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഷാർജ ഭരണകുടുംബാംഗമായ ഷെയ്ഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറ്റ്ലസ് ഇന്‍സ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ യുകെ, മലേഷ്യ, സ്വിറ്റ്സർലന്‍റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുളള സർവ്വകലാശാലകളില്‍ നിന്നും അവാർഡിംഗ് ബോഡികളില്‍ നിന്നും കോഴ്സുകള്‍ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്കാണ് ദുബായ് ഗ്രാൻഡ് ഹായത്തിൽ ഒരുക്കിയ വർണ്ണാഭമായ ചടങ്ങിൽ സർട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചത്.

പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ് വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും വിശിഷ്ടവ്യക്തികളും അടങ്ങുന്ന ഘോഷയാത്രയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ടി എന്‍ പ്രതാപന്‍ എംപിയും ചടങ്ങിൽ പങ്കെടുത്തു. മലേഷ്യയിലെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അഹമ്മദ് ഇസാനി അവാങ്, യു കെ യിലെ ആംഗ്ലിയ റസ്‌കിൻ യൂനിവേഴ്സിറ്റിയുടെ ഇന്റർനാഷണൽപാർട്ണർഷിപ്പ് ഡയറക്ടർ ഡോ. സൈമൺ ഇവാൻസ്, പാൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെബോർ ഗെന്ന തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

എ ജി ഐ ഡയറക്ടർ അഖിൽ സതീഷ്‌ സ്വാഗതം പറഞ്ഞു. ചെയർമാൻ മുഹമ്മദ് മുൻസീർ, സി ഇ ഒ പ്രമീളാ ദേവി തുടങ്ങിയവരും സംസാരിച്ചു. ബിരുദദാന ചടങ്ങില്‍ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. തങ്ങളുടെ അക്കാദമിക് യാത്രയിൽ പിന്തുണച്ച അധ്യാപകർക്ക് ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികൾ നന്ദി രേഖപ്പെടുത്തി.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...