അറബ് പ്‌ളാസ്റ്റ് 2023 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു

പ്‌ളാസ്റ്റിക്, പെട്രോകെമിക്കല്‍സ്, റബര്‍ ഉല്‍പന്നങ്ങളുടെ രാജ്യാന്തര വ്യാപാര പ്രദര്‍ശനമായ
അറബ് പ്‌ളാസ്റ്റ് 2023 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. പ്‌ളാസ്റ്റിക് കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (പ്‌ളെക്‌സ്‌കോണ്‍സില്‍) ഇന്ത്യന്‍ പവലിയന് കീഴില്‍ 73 കയറ്റുമതിക്കാരടങ്ങിയ ഏറ്റവും വലിയ സംഘത്തെ നയിച്ച് അറബ് പ്‌ളാസ്റ്റിലുണ്ട്. വ്യവസായ പ്രമുഖര്‍, പ്രദര്‍ശകര്‍, സന്ദര്‍ശകര്‍ എന്നിവരെ ബന്ധിപ്പിക്കാനും അവസരങ്ങള്‍ തേടാനും സഹകരണം കെട്ടിപ്പടുക്കാനും നിര്‍ണായക വേദിയാണ് അറബ് പ്‌ളാസ്‌റ്റെന്നും സംഘാടകര്‍ അറിയിച്ചു. നിരവധി നയതന്ത്ര പ്രതിനിധികളും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പ്രമുഖ ഉദ്യോഗസ്ഥരും സംബന്ധിക്കുന്നുണ്ട്.

മിഡില്‍ ഈസ്റ്റിലെ മുന്‍നിര വ്യാപാര പ്രദര്‍ശനമായ അറബ് പ്‌ളാസ്റ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ മേഖലയില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ മികച്ച അവസരമാണ് ലഭിക്കുന്നത്. യുഎഇയെ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ഊര്‍ജസ്വലമായ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് അന്തരീക്ഷം വളര്‍ത്തുകയും ചെയ്യും. ഡിസംബര്‍ 15 വരെയാണ് അറബ് പ്‌ളാസ്റ്റിന്റെ 16-ാമത് എഡിഷന്‍ നടക്കുന്നത്.

ഇന്ത്യക്കും യുഎഇക്കും തമ്മില്‍ വിജയകരമായ വ്യാപാര ബന്ധത്തിന്റെ നീണ്ട ചരിത്രമുണ്ട്. ഇന്ത്യന്‍ പ്‌ളാസ്റ്റിക്കിന്റെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം 2022-’23ല്‍ 85 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനെക്കാള്‍ (580 മില്യണ്‍ ഡോളര്‍) കൂടുതല്‍ പ്‌ളാസ്റ്റിക്കുകള്‍ യുഎഇയില്‍ നിന്ന് (1.7 ബില്യണ്‍ ഡോളര്‍) ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും വളര്‍ച്ചയ്ക്ക് കാര്യമായ ഇടമുണ്ട്. ഇന്ത്യയിലെ പ്രധാന കയറ്റുമതി വിഭാഗങ്ങളില്‍ പ്‌ളാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ (39.2%), പ്‌ളാസ്റ്റിക് ഫിലിമുകളും ഷീറ്റുകളും (13.6%), ഉപയോക്തൃ-ഗൃഹോപകരണ ഉല്‍പന്നങ്ങള്‍ (8.4%) എന്നിവ ഉള്‍പ്പെടുന്നു. യുഎഇയിലേക്കുള്ള ഇന്ത്യന്‍ പ്‌ളാസ്റ്റിക്കുകളുടെ കയറ്റുമതി സാധ്യത ഏകദേശം 5 ബില്യണ്‍ ഡോളറായിരിക്കുമെന്ന് ഇതുസംബന്ധിച്ച ഗവേഷണത്തില്‍ പറയുന്നു.

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ്...

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉയർന്ന...

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...

ചൈനയില്‍ അസാധാരണ വൈറസ് ബാധ ഇല്ല, എച്ച്എംപിവി സ്വാഭാവിക അണുബാധ: ലോകാരോഗ്യസംഘടന

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. ശിശുക്കളിൽ...

ആന്ധ്രയിൽ കൂട്ടത്തോടെ അവധി ആഘോഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് 24 സുപ്രീം കോടതി ജഡ്ജിമാരും ഈ വാരാന്ത്യത്തിൽ ആന്ധ്രാപ്രദേശിൽ അവധി ആഘോഷിക്കാൻ എത്തിയേക്കും. ജനുവരി 11 മുതൽ 14 വരെ ജീവിതപങ്കാളികൾ ഉൾപ്പെടെയുള്ള സംഘം...

അമേരിക്കയെ ഞെട്ടിച്ച് കാട്ടുതീ; 5 മരണം, അഗ്നിക്കിരയായത് ആയിരത്തിലേറെ വീടുകൾ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വനങ്ങൾ മുതൽ ഉയർന്ന...

എന്‍ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു, ചുമത്തിയത് ആത്മഹത്യാപ്രേരണ കുറ്റം

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. കേസിൽ ഐ സി...

ഞെട്ടലുണ്ടാക്കി തിരുപ്പതിയിലെ ദുരന്തം, ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നെന്ന് തിരുപ്പതി ദേവസ്വം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർത്ഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ...