22 ഭിന്നശേഷി പ്രതിഭകളെ ദുബൈ കാണിക്കാൻ ‘സ്‌നേഹ വിളക്ക്’ ദുബൈ കൂട്ടായ്മ

മലപ്പുറം മക്കരപറമ്പ് ‘വിളക്ക്’ സ്‌പെഷ്യല്‍ സ്‌കൂളിലെ 22 ഭിന്നശേഷി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം 50 പേര്‍ ജനുവരി 25 മുതല്‍ 29 വരെ ദുബൈയും അബുദാബിയുമടക്കം യുഎഇയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ‘സ്‌നേഹ വിളക്ക്’ ദുബൈ കൂട്ടായ്മയാണ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇതിനായി ഒരവസരം ഒരുക്കുന്നത്.

കുറെ നാളുകളായി ഈ വിദ്യാർത്ഥി പ്രതിഭകൾ തങ്ങളുടെ ദുബൈ യാത്ര സ്വപ്നം കണ്ടിരിക്കുകയാണെന്നറിഞ്ഞതോടെ, വ്യവസായികളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുമായ ഏതാനും പേര്‍ ചേര്‍ന്ന് ഇവരുടെ ഈ സ്വപ്ന യാത്രക്ക് വേണ്ടി മാത്രം ‘സ്‌നേഹ വിളക്ക്’ എന്ന കൂട്ടായ്മ രൂപീകരിച്ച് ഇതിനായി വഴി തുറന്നിരിക്കുകയാണ്. 22 ഭിന്ന ശേഷി കുട്ടികളും അസ്ഥി പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയുള്ള സലീന സുറുമി എന്ന എഴുത്തുകാരിയും ഇവരുടെ സംഘത്തിലുണ്ട്. ജനുവരി 25ന് രാവിലെ ഷാർജ എയര്‍പോര്‍ട്ടില്‍ ‘സ്‌നേഹ വിളക്ക് കൂട്ടായ്മ പ്രതിനിധികൾ ചേര്‍ന്ന് ഈ വിദ്യാർത്ഥികൾക്ക് ഊഷ്മള സ്വീകരണം നല്‍കും. അന്നേ ദിവസം ധോ ക്രൂസ് ട്രിപ്. 26ന് ഇംഗ്‌ളീഷ് ഗൈഡിനൊപ്പം ദുബൈ സിറ്റി ടൂറും ദുബൈ മിറക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശനവും. 27ന് അബുദാബി സിറ്റി ടൂറും ദുബൈ ബുര്‍ജ് ഖലീഫ, ബുർജ് അൽ അറബ് വിസിറ്റും. 28ന് രാത്രി 7 മണി മുതല്‍ 10 വരെ ദുബൈ ക്രസന്റ് സ്‌കൂളില്‍ ഒരുക്കുന്ന മെഗാ സ്‌റ്റേജ് ഷോയില്‍ ഈ പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറും. 29ന് ഇവര്‍ക്ക് യാത്രയയപ്പ് നല്‍കും.

ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനം നടത്താനാകുന്നതില്‍ തങ്ങള്‍ക്കേറെ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ‘സ്‌നേഹ വിളക്ക്” ദുബൈ കൂട്ടായ്മ പ്രതിനിധികളായ കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദും ഫസ്റ്റ് ഫാസ്റ്റ് ചെയര്‍മാൻ ഹാഷിം തങ്ങള്‍ നാദാപുരം, സാമൂഹിക പ്രവർത്തകരായ റിയാസ്‌ പപ്പൻ, മുന്ദിർ കൽപകഞ്ചേരി എന്നിവർ ദുബൈയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌നേഹ വിളക്ക് കൂട്ടായ്മയിലെ മറ്റംഗങ്ങളായ യാസർ കൊട്ടാരം, കൂഖ് അൽ ഷായ് എംഡി ഇസ്മായിൽ എളമടത്തിൽ, മിഡിൽ ഈസ്റ്റ് ടൂർസ് ഡയറക്ടർ ഡോ. ഷമീൽ ബിൻ ജമീൽ, അസാൻ ഗോൾഡ് & ഡയമൊൻഡ്‌സ് എംഡി സജാദ് സി.എച്ച്, വി.എ റഹീം നാദാപുരം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...