ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണം: കരീന കപൂർ

ഷാർജ: ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് ദിവ കരീന കപൂർ. ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്കു വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഈയിടെ പുറത്തിറങ്ങിയ തന്റെ ‘പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകവും ബോളിവുഡും തന്റെ സിനിമാ യാത്രയും സംബന്ധിച്ച് ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

നാൽപത്തി രണ്ടാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കാനായതിൽ അതിയായ ആഹ്ലാദമുണ്ട്. രണ്ട് ദശകങ്ങളായി ഈ കരിയറിൽ നിലകൊള്ളുന്നു. ആരാധകർ എപ്പോഴും ആവേശം പകരുന്നതാണ്. “എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം. എന്നെ സ്നേഹിക്കുന്ന, പ്രോൽസാഹിപ്പിക്കുന്ന ജനങ്ങളെ ഞാനേറെ വിലമതിക്കുന്നു” -കരീന മനസ് തുറന്നു. തന്റെ ഏറ്റവും വലിയ അനുഭവമെന്ന നിലയിൽ ആദ്യ ഗർഭകാലം വളരെയേറെ എൻജോയ് ചെയ്തുവെന്ന് കരീന പറഞ്ഞു. ഒട്ടേറെ വിഷയങ്ങൾ തന്റെ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ഇതിൽ കാണാം.

സിനിമാ മേഖലയിലുള്ളവർ ചെടികളെപ്പോലെയാണ്. അഭിനേതാക്കളാവട്ടെ, സംവിധായകരാട്ടെ, ആരുമായിക്കൊള്ളട്ടെ ആവശ്യത്തിന് വെള്ളവും വളവും വെളിച്ചവും സ്നേഹ പരിചരണവും നൽകിയാൽ അവ വളരും -കരീന അഭിപ്രായപ്പെട്ടു.
തന്റെ ആത്മവിശ്വാസത്തിൽ സൗന്ദര്യം അനുഭവിക്കാനാകുന്നുവെന്ന്, എന്താണ് സൗന്ദര്യാനുഭവമെന്നതിന് അവർ മറുപടി പറഞ്ഞു. ബാഹ്യമായി നോക്കിയാൽ, ഒരു വസ്ത്രത്തിൽ നിങ്ങൾ അണിഞ്ഞൊരുങ്ങിയാൽ മനോഹരം എന്ന് പറയാം. എന്നാൽ, ആത്മാർത്ഥമായി ലഭിക്കുന്ന സ്നേഹത്തിൽ നിന്നാണ് യഥാർത്ഥ സൗന്ദര്യമുണ്ടാകുന്നത്. അത് തീർത്തും ആത്മ ബന്ധിതവുമാണ് എന്നവർ പറഞ്ഞു. മറ്റുള്ളവരുമായുള്ള ഇടപഴക്കങ്ങളിൽ സൗന്ദര്യത്തെ കണ്ടെത്താനാകും. അത് എത്ര ചെറുതാണെങ്കിലും എന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകൾ പൊതുവെ മൾട്ടി ടാസ്കുള്ളവരാണ്. ഒരേ സമയം ഒന്നിലധികം കാരങ്ങൾ നോക്കി നടത്താൻ അവർക്കാകും.. 9 മാസ ഗർഭ കാലത്തിനിടയിലും എൻജോയ് ചെയ്ത് പല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. ഞാൻ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതോടൊപ്പം കുടുംബത്തെയും ഞാൻ ശ്രദ്ധിക്കുന്നു. കഥാപാത്രത്തിന് മനസും ശരീരവും കൊടുത്ത് അഭിനയിച്ച് അത് വെള്ളിത്തിരയിലെത്തിയാൽ ഫേവറൈറ്റ് എന്നു തോന്നുന്ന പല സിനിമകളുമുണ്ടാകും. ആ കഥാപാത്ര മികവിനോട് വലിയ ഇഷ്ടവുമുണ്ടാകും. ഓംകാര, ജമീലി, കഭീ ഖുശി കഭീ ഗാം എന്നിങ്ങനെ പല സിനിമകളിലെയും സ്വന്തം അഭിനയത്തെ നന്നായി ഇഷ്ടപ്പെടുന്നു. ഇന്ത്യൻ സിനിമ കരുത്തിൽ നിന്നും കൂടുതൽ കരുത്തിലേക്ക് വളരുകയാണ്. ഫിലിംസ്, ട്രാവൽ, ഫുഡ്സ്, ഡാൻസിംഗ് ഇഷ്ടപ്പെടുന്നു. ഞാൻ സിനിമയെ വളരെയേറെ ഹൃദയത്തോട് ചേർത്തിരിക്കുന്നു. സിനിമയുടെ ലെഗസിയുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അഛനും മുത്തഛനും സിനിമാ മേഖലയ്ക്ക് അതിമഹത്തായ സംഭാവനകൾ അർപ്പിച്ചവരാണ്. അതിൽ ഒരംഗമായി നിലനിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു എന്നും അവർ പറഞ്ഞു. റാനിയ അലി മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം ബുക് സൈനിംഗ് സെഷനുമുണ്ടായിരുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...