ഓസ്‌കർ പുരസ്‌കാരം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് റെഡ് കാർപ്പറ്റ് എന്ന വാക്ക്. അവാർഡ് നോമിനികളും അതിഥികളും ഏറ്റവും അധികം ഫാഷൻ പോസിംഗ് നടത്തുന്ന ഇടമാണിത്. എന്നാൽ ഇനി ഇനി റെഡ് കാർപ്പറ്റില്ല പകരം ഇനി ഷാംപെയ്ൻ കാർപ്പറ്റ് ആണ് ഇവിടെ ഉണ്ടാവുക. ഇത്തവണ ഈ പരവതാനി മാറ്റുകയാണ്. ചുവന്ന പരവതാനി ഒഴിവാക്കുകയാണ്. പകരം ഷാംപെയ്ൻ നിറമുള്ള പരവതാനിയാണ് ഉണ്ടാവുക.
62 വർഷത്തിന് ശേഷം ആദ്യമായാണ് പരവതാനിയുടെ നിറം മാറ്റുന്നത്. അൽപ്പം മങ്ങിയ വെള്ള നിറമാണ് ഈ ഷാംപെയ്ൻ കാർപറ്റിന്. ലോസ് ഏഞ്ജലസിൽ നടന്ന ചടങ്ങിൽ ഓസ്‌കർ അവതാരകൻ ജിമ്മി കിമ്മലാണ് ഷാംപെയ്ൻ കാർപറ്റ് ലോക പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അവാർഡ് ഷോയുടെ ക്രിയേറ്റീവ് കൺസൾട്ടന്റുമാരായ ലിസ ലൗവും റൗൾ അവിലയും ചേർന്നാണ് പരവതാനിയുടെ നിറം തിരഞ്ഞെടുത്തത് . അവാർഡ് ഷോയ്ക്കിടെ ഡോൾബി തിയറ്ററിൽ ഷാംപെയ്ൻ ഒഴുകുന്നതിന്റെ പ്രതീകം കൂടിയാണ് ഈ നിറം. കാർപ്പറ്റിന്റെ നിറം മാറ്റത്തിൽ ചിലർ അസംതൃപ്തി പ്രകടിപ്പിച്ചതായി ജിമ്മി പറഞ്ഞു. നിറം മാറ്റത്തോടെ അശുഭകരമായ സംഭവങ്ങൾ ഉണ്ടാകില്ല എന്ന ആത്മവിശ്വാസത്തിലാണ് എന്നും ജിമ്മി വ്യക്തമാക്കി.