സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു കാലത്തേയ്ക്ക് ഇടവേള എടുക്കുന്നതായി നടി നസ്രിയ ഫഹദ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ഇക്കാര്യം പുറത്തുവിട്ടത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തിടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇടവേള എടുക്കുമെന്നും നസ്രിയ അറിയിച്ചു. സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു നസ്രിയ. കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 6.8 മില്യനും ഫെയ്സ്ബുക്കിൽ 9.6 മില്യൻ ഫോളോവേഴ്‌സുമാണ് നസ്രിയയ്ക്കുള്ളത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരനാകി’യിലാണ് നസ്രിയ അവസാനം പ്രത്യക്ഷപ്പെട്ടത്. ‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.