‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത. ‘അമ്മ’ അംഗത്വത്തിന് പകരമായി ഇടവേള ബാബു അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ അമ്മയിലെ അംഗത്വ ഫീസ് വേണ്ടെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ഇടവേള ബാബു പറയുകയും ചെയ്തുവെന്ന് ജുബിത ആരോപിച്ചു.
രണ്ട് ലക്ഷം രൂപ അംഗത്വ ഫീസ് നൽകേണ്ടതില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്നും അവർ ആരോപിച്ചു. ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ച് തൊട്ടടുത്ത ദിവസം ലോക്കേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടതായും ജുബിത വ്യക്തമാക്കി.