തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താരങ്ങള്‍ അടക്കമുള്ള 15 അംഗസംഘത്തെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് സംഘം ക്ഷേത്രദര്‍ശനം നടത്തിയത്.
നാളെ നടക്കുന്ന ഇന്ത്യ 20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യന്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ തലസ്ഥാനത്തെത്തിയത്. മൂന്നു മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. നാളെ വൈകുന്നേരം 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും.

