ഉൽപ്പാദനക്ഷമത, സുസ്ഥിരത, ഗുണനിലവാരം എന്നിവ വർദ്ധിപ്പിക്കുന്നഅടുത്ത തലമുറ നിർമ്മാണ മാതൃകകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സംരംഭമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സക്വ വെഞ്ചേഴ്‌സ്, വുർത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് പ്രത്യേക റോബോട്ടിക് സ്ഥാപനങ്ങൾ, പ്രാദേശിക കരാറുകാർ, എഞ്ചിനീയറിംഗ് കമ്പനികൾ എന്നിവയുമായി സഹകരിച്ചാണ് റോബോട്ടിക് വില്ല വികസിപ്പിക്കുക. ദുബായിലെ എക്‌സ്‌പോ സിറ്റിയുമായി സഹകരിച്ച് 04 കോൺടെക് വാലി എന്നറിയപ്പെടുന്ന പുതിയ കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്റർ സജീവമാക്കുന്നതിനിടെയാണ് പ്രഖ്യാപനം.
സാങ്കേതികവിദ്യ, നിയന്ത്രണം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഒത്തുചേരുമ്പോൾ സാധ്യമാകുന്നതിന്റെ ഒരു യഥാർത്ഥ ഉദാഹരണമായി ഈ സഹകരണം ഉയർത്തിക്കാട്ടപ്പെടുന്നു. അതേസമയം നൂതന നിർമ്മാണ സാങ്കേതികവിദ്യകൾക്കായുള്ള ആഗോള പരീക്ഷണ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ഭാവിയിലെ നഗര അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി നിർമ്മാണ സാമഗ്രികൾ, സംവിധാനങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയിൽ നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

