അജിത് പവാർ ജനകീയനായ നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ് എന്നുമാണ് മോദി വിശേഷിപ്പിച്ചത്.

“ശ്രീ അജിത് പവാർ ജി ജനങ്ങളുടെ നേതാവായിരുന്നു, അടിത്തട്ടിൽ ശക്തമായ ബന്ധമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.

സംഭവത്തെ വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്ന് വിശേഷിപ്പിച്ച മോദി, ഭരണപരമായ കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിലുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം അറിയിക്കുന്നാതായും കൂട്ടിച്ചേർത്തു.
അപകടത്തിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലെ ബാരാമതി പ്രദേശത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചാർട്ടർ വിമാനം തകർന്നുവീണ് അജിത് പവാർ ഉൾപ്പെടെ ആറു പേർ മരിച്ചു. ലാൻഡിംഗിനിടെ വിമാനം താഴേക്ക് പതിക്കുകയും തീപിടിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആരും രക്ഷപ്പെട്ടിട്ടില്ല. രക്ഷാപ്രവർത്തകരും അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടു, അപകട കാരണത്തെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

പവാറിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻഡിഎ കുടുംബം മുഴുവൻ ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ച രീതി വാക്കുകളിൽ വിവരിക്കാനാവില്ല,” അമിത് ഷാ പറഞ്ഞു.

ദുരന്തത്തിൽ താൻ വളരെയധികം ഞെട്ടിപ്പോയി എന്നും വേദനിച്ചുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “തന്റെ നീണ്ട പൊതുജീവിതത്തിലുടനീളം, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അദ്ദേഹം പേരുകേട്ടവനായിരുന്നു,” സിംഗ് പറഞ്ഞു.

പവാറിന്റെ മരണവാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാറിന്റെയും സഹയാത്രികരുടെയും മരണവാർത്ത അങ്ങേയറ്റം വേദനാജനകമാണ്. ഈ ദുഃഖ നിമിഷത്തിൽ ഞാൻ മഹാരാഷ്ട്രയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു. മുഴുവൻ പവാർ കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവർക്കും എന്റെ അനുശോചനം അറിയിക്കുന്നു,” രാഹുൽ ഗാന്ധി ഹിന്ദിയിലുള്ള ഒരു പോസ്റ്റിൽ പറഞ്ഞു.

തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു, അദ്ദേഹം രാഷ്ട്രീയ നേതാവ്: സുകുമാരൻ നായർ

കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് ജി സുകുമാരന്‍നായര്‍ പറഞ്ഞു. ഐക്യം ഒരു...

നിഷ്കളങ്കനും മാന്യനും; സുകുമാരന്‍ നായരെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജാമ്യം

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ...

തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ...

അജിത് ‘ദാദ’; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കരുത്തൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ...

മഹാരാഷ്ട്രയെ നടുക്കി വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അജിത് പവാറിന്റെ...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യാപാര കരാർ

ലോകത്തെ ഏറ്റവും വലിയ 2 സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു. പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര...

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് വില്ല നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബായ്

ഉൽപ്പാദനക്ഷമത, സുസ്ഥിരത, ഗുണനിലവാരം എന്നിവ വർദ്ധിപ്പിക്കുന്നഅടുത്ത തലമുറ നിർമ്മാണ മാതൃകകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സംരംഭമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സക്വ വെഞ്ചേഴ്‌സ്, വുർത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് പ്രത്യേക റോബോട്ടിക് സ്ഥാപനങ്ങൾ,...