ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മികച്ച നടനായി റ്റിമോത്തി ഷാലമേ

2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമകളെയും ടെലിവിഷൻ പരമ്പരകളെയും വിവിധ വിഭാഗങ്ങളിലായി തിരിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. സിനിമകളെ ഡ്രാമ, മ്യൂസിക്കൽ/കോമഡി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് പ്രധാന പുരസ്കാരങ്ങൾ നൽകിയത്. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം റ്റിമോത്തി ഷാലമേ സ്വന്തമാക്കി. ‘മാർട്ടി സുപ്രീം’ എന്ന സിനിമയ്ക്കാണ് നടന് പുരസ്‌കാരം ലഭിച്ചത്. നാല് തവണ നോമിനേഷൻ ലഭിച്ചിട്ടും പുരസ്കാരം ലഭിക്കാതിരുന്ന റ്റിമോത്തി ഷാലമേ അഞ്ചാം തവണ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് ട്രോഫി സ്വന്തമാക്കി. ലിയോണാര്‍ഡോ ഡികാപ്രിയോ നായകനായ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനത’റും, ‘സെന്റിമെന്റല്‍ വാല്യൂ’ എന്ന സിനിമയുമാണ് എട്ടു നോമിനേഷനുകളുമായി മുന്നിട്ട് നിന്ന സിനിമകൾ. ലിയോണാര്‍ഡോ ഡികാപ്രിയോയും ജോര്‍ജ്ജ് ക്ലൂണിയെയും കടത്തിവെട്ടിയാണ് മികച്ച നടനുള്ള പുരസ്‌കാരം റ്റിമോത്തി ഷാലമേ സ്വന്തമാക്കിയത്. മികച്ച നടിയായി റോസ് ബൈൺ തിരഞ്ഞെടുക്കപ്പെട്ടു. ‘ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു’ എന്ന സിനിമയിലെ പ്രകടനത്തിനാണ് റോസിന് പുരസ്‌കാരം ലഭിച്ചത്.

16കാരനായ ഒവൻ കൂപ്പർ ‘അഡോളസെൻസ്’ എന്ന സീരീസിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഗോൾഡൻ ഗ്ലോബിന്റെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒവൻ മാറി. ലിമിറ്റഡ് സീരിസിലെ മികച്ച വെബ് സീരിസിനുള്ള പുരസ്കാരവും ‘അഡോളസെൻസ്’ സ്വന്തമാക്കി. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഡികാപ്രിയോ ചിത്രമായ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ നേടി. മികച്ച സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിനുള്ള പുരസ്‌കാരം ‘സിന്നേഴ്സ്’ നേടി. ഇത്തവണ മുതൽ പോഡ്‌കാസ്റ്റുകൾക്കും പുരസ്കാരം നൽകിത്തുടങ്ങി. ആമി പോളറുടെ ഗുഡ് ഹാങ് ആണ് ഈ നേട്ടം കൈവരിച്ച ആദ്യ പോഡ്‌കാസ്റ്റ്.

ഒവൻ കൂപ്പർ

മികച്ച സംവിധായകനുള്ള പുരസ്‌കാരം പോൾ തോമസ് ആൻഡേഴ്സണ് ലഭിച്ചു. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന സിനിമയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്. സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ ആയിരുന്നു ഇത്തവണ ഗോൾഡൻ ഗ്ലോബ് അവതാരകൻ. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഗോൾഡൻ ഗ്ലോബ് അവതാരകനാകുന്നത്. ടിവി സീരീസ് (ഡ്രാമ) വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു.

കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിലാണ് അവാർഡ് നിശ നടന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ഹോളിവുഡിലെ പ്രമുഖ താരങ്ങളുടെയും സിനിമകളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പല താരങ്ങളും പുരസ്കാര വേദിയിൽ സംസാരിച്ചു. അന്തരിച്ച റെനി മാക്ലിൻ ഗുഡിനോടുള്ള ആദരസൂചകമായി പലരും പ്രത്യേക ബാഡ്ജുകൾ ധരിച്ചാണ് എത്തിയത്.

ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്. ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ചാണ് നടന്നത്. ഹോളിവുഡിൽ താമസിക്കുന്നതും അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തുള്ള വാർത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കിയാണ് എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകുന്നത്.

സിനിമ വിഭാഗം
മികച്ച ചിത്രം (ഡ്രാമ): ഹാംനെറ്റ്, മികച്ച ചിത്രം (മ്യൂസിക്കൽ/കോമഡി): വൺ ബാറ്റിൽ ആഫ്റ്റർ അനദർ (നാല് പുരസ്കാരങ്ങൾ),
മികച്ച നടൻ (ഡ്രാമ): വാഗ്നർ മൗറ (ദി സീക്രട്ട് ഏജന്റ്), മികച്ച നടി (ഡ്രാമ): ജെസ്സി ബക്ലി (ഹാംനെറ്റ്), മികച്ച സഹനടൻ: സ്റ്റെല്ലൻ സ്കാർസ്ഗാർഡ്, മികച്ച സഹനടി: തെയ്യാന ടെയ്‌ലർ, മികച്ച നടൻ (കോമഡി/മ്യൂസിക്കൽ): തിമോത്തി ചാലമെറ്റ് (മാർട്ടി സുപ്രീം), മികച്ച നടി (കോമഡി/മ്യൂസിക്കൽ): റോസ് ബൈറൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു),മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), മികച്ച തിരക്കഥ: പോൾ തോമസ് ആൻഡേഴ്സൺ, മികച്ച ആനിമേറ്റഡ് ചിത്രം: കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്, മികച്ച വിദേശഭാഷാ ചിത്രം: ദി സീക്രട്ട് ഏജന്റ് (ബ്രസീൽ), മികച്ച ഒറിജിനൽ സോങ്ങ്: ഗോൾഡൻ (കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്),

ടെലിവിഷൻ വിഭാഗം (ടി.വി സീരിസ്)
മികച്ച ഡ്രാമ സീരീസ്: ദി പിറ്റ്, മികച്ച നടൻ (ഡ്രാമ): നോഹ് വൈൽ, മികച്ച നടി (ഡ്രാമ): റിയ സീഹോൺ, മികച്ച നടി (കോമഡി): ജീൻ സ്മാർട്ട് (ഹാക്സ്), മികച്ച നടൻ (കോമഡി): സെത്ത് റോഗൻ (ദി സ്റ്റുഡിയോ), മികച്ച കോമഡി സീരീസ്: ദി സ്റ്റുഡിയോ, മികച്ച ലിമിറ്റഡ് സീരീസ്: അഡോളസെൻസ് (നാല് പുരസ്കാരങ്ങൾ), മികച്ച നടൻ (ലിമിറ്റഡ് സീരീസ്): സ്റ്റീഫൻ ഗ്രഹാം, മികച്ച നടി (ലിമിറ്റഡ് സീരീസ്): മിഷേൽ വില്യംസ്, മികച്ച സഹനടൻ : ഓവൻ കൂപ്പർ (അഡോളസെൻസ്), മികച്ച സഹനടി : എറിൻ ഡോഹെർട്ടി (അഡോളസെൻസ്).

വീണ്ടും നിരാശ, 16 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന ‘പിഎസ്‌എൽവി സി62’ ദൗത്യം പരാജയം

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി62 (PSLV-C62) ദൗത്യത്തിന്‍റെ വിക്ഷേപണത്തിൽ തിരിച്ചടി. ഇന്ന് ഇന്ത്യൻ സമയം രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ വെച്ചായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ...

ഡൽഹിയിൽ അതിശൈത്യം; താപനില 3.2 ഡിഗ്രി ആയി കുറഞ്ഞു

ഡൽഹി തണുത്ത് വിറങ്ങലിക്കുകയാണ്. ദേശീയ തലസ്ഥാനത്ത് കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലും നിരവധി വടക്കൻ സംസ്ഥാനങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെട്ടു. അടുത്ത കുറച്ച് ദിവസത്തേക്ക് അതിശൈത്യം തുടരാൻ...

ഇറാനിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 600പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മരണങ്ങൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 10,600 ൽ...

കരൂർ ദുരന്തം; നടൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത്

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ കരൂരിൽ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ നടത്തിയ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടൻവിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി. ചോദ്യം ചെയ്യൽ...

മകരവിളക്ക് മറ്റന്നാൾ, തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ധര്‍മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ആകാശത്ത് ശ്രീകൃഷ്‌ണപ്പരുന്ത് അനുഗമിച്ച് വട്ടമിട്ടുപറന്നുതുടങ്ങി....

‘ഞാൻ ചെയ്യുന്നത് നീ താങ്ങില്ല”; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി പുറത്ത്

ലൈംഗിക അതിക്രമ കേസിൽ ഇന്നലെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. അതിജീവിതയായ യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ...

കരമനയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ പതിനാലുകാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. എന്തിനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയതെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കൾ ഹൈദരാബാദിലേക്ക്...

പീഡനക്കേസിൽ ജാമ്യത്തിനായി രാഹുൽ കോടതിയിലേക്ക്, എല്ലാം ഉഭയസമ്മതപ്രകാരമെന്ന് രാഹുൽ

ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ ആണ് അന്വേഷണസംഘം രാഹുൽ മാങ്കൂട്ടത്തിലെ...