വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ പതിനാലുകാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. എന്തിനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയതെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കൾ ഹൈദരാബാദിലേക്ക് പോവും.
കരമനയിൽ നിന്ന് പതിനാലുകാരിയെ കാണാതായിട്ട് നാലു ദിവസം പിന്നിടുമ്പോഴാണ് ആശ്വാസ വാർത്ത വരുന്നത്. നേമം കരുമം വാർഡിൽ താമസിക്കുന്ന ലക്ഷ്മിയെയാണ് ഈ മാസം ഒമ്പതാം തീയതി മുതൽ കാണാതായത്. വെള്ളിയാഴ്ച പുലർച്ചെ വീടുവിട്ടിറങ്ങിയ പെൺകുട്ടിക്കായി കരമന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

