ലൈംഗിക പീഡന പരാതിക്കേസിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കോടതി തള്ളിയതോടെ കോൺഗ്രസ് പാർട്ടിയും രാഹുലിനെ കൈവിട്ടു. രാഹുലിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് നടപടി. എം എൽ എ സ്ഥാനം രാജിവക്കുന്നതാണ് നല്ലതുഎന്നും കെപിസിസി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. എഐസിസി യുടെ അംഗീകാരത്തോടെയാണ് നടപടി.

