ഡിറ്റ് വാ ചുഴലിക്കാറ്റ് ഒട്ടനവധി നാശങ്ങൾ വിതച്ച് മുന്നോട്ടു പോകുകയാണ്. ഡിറ്റ് വാ ചുഴലിക്കാറ്റിന് പിന്നാലെ ദുരിതത്തിലായത് നിരവധി ജീവനുകളാണ്. ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി ഉയർന്നു. 336 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ന്യൂമർദ്ദമായ ഡിറ്റ് വാ ചുഴലിക്കാറ്റ് രാവിലെ അഞ്ചരയോടെ ദുർബലമായി.
രാജ്യത്ത് 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേരാണ് കഴിയുന്നത്. 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ.
അതേസമയം, ന്യൂമർദ്ദമായ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് രാവിലെ അഞ്ചരയോടെ ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ പൂർണമായും ദുർബലമാകും. ചെന്നൈ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പുതുച്ചേരിൽ ഓറഞ്ച് അലർട്ടും കാരയ്ക്കലിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

