രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ നാളെ വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ചു. രാഹുൽ ഈശ്വറിന് ഡ്രിപ്പ് ഇട്ടു. നിരാഹാരം കിടക്കുന്ന ആളെന്നെ നിലയിലാണ് നടപടി. വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടം ആണെന്നും രാഹുൽ പറഞ്ഞു.
നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം.

