ദുബൈ കെഎംസിസി ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് ഡിസംബർ 2 ന് മംസാറിൽ

54ാമത് യുഎഇ ദേശീയ ദിനാഘോഷം ദുബൈ കെഎംസിസി ആഭിമുഖ്യത്തിൽ ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് – 2025 എന്ന പേരിൽ ഡിസംബർ 2 ന് ചൊവ്വാഴ്ച ദുബൈ മംസാറിലെ ശബാബ് അൽ അഹ്‌ലി ക്ലബ്ബ് ഓപൺ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്.യ തളങ്കര, ട്രഷറർ പി.കെ ഇസ്‌മായിൽ, റാഷിദ് അസ്‌ലം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുഎഇ എക്കണോമി & ടൂറിസം വകുപ്പ് മന്ത്രി ഹിസ്.എക്സലൻസി അബ്ദുല്ല ബിൻ തൗഖ് അൽ മറി , ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എ യൂസുഫലി മുഖ്യാതിഥികളാവും. അറബ് പ്രമുഖരും നയതന്ത്ര പ്രതിനിധികളും സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളും വ്യവസായ,വാണിജ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി ഏർപ്പെടുത്തിയ ‘യുഎഇ നാഷണൽ ഡെ എക്സലൻസ് അവാർഡിന് ‘ അൽ മദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്‌ല്ല, കോൺഫിഡണ്ട് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയ് എന്നിവരെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. പ്രവാസലോകത്തും നാട്ടിലും ബിസിനസ് രംഗത്തുണ്ടാക്കിയ വളർച്ചയും സാമൂഹ്യസേവന, ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായി നടത്തിവരുന്ന ഇടപെടലും മുൻനിർത്തിയാണ് അവാർഡ് സമ്മാനിക്കുന്നത്.

ഡിസംബർ 2 ന് ഉച്ച ഒരു മണി മുതൽ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് 4 മണിക്ക് സാംസ്‌കാരിക ഘോഷയാത്രയും പരേഡും സംഘടിപ്പിക്കും. അയ്യാല നൃത്തം, ദഫ്, കോൽക്കളി, മാർഗം കളി, ഒപ്പന തുടങ്ങി വൈവിധ്യമാർന്ന അറബ്, ഇന്ത്യൻ കലാപ്രകടനങ്ങൾ, ബാൻഡ് മേളം, ചെണ്ടമേളം എന്നിവ വർണ്ണാഭമാക്കും. ഇന്തോ – അറബ് സാംസ്‌കാരിക വിനിമയത്തിന്റെ ചരിത്രവും പാരമ്പര്യവും എടുത്തുകാട്ടുന്ന വിധമാണ് ഘോഷയാത്ര ഒരുക്കുന്നത്. ദുബൈ കെഎംസിസി ഹാപ്പിനസ് ടീം അംഗങ്ങളായ വളണ്ടിയർമാർ നടത്തുന്ന മാർച്ച്പാസ്റ്റും സല്യൂട്ട് അർപ്പിക്കലും ഇതിന്റെ ഭാഗമായി നടക്കും. രാത്രിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സിത്താര,കണ്ണൂർ ശരീഫ് എന്നിവർ നയിക്കുന്ന ‘പ്രൊജക്റ്റ് മലബാറിക്കസ്’ ബാന്റും ഗാനമേളയും അരങ്ങേറും. റാപ്പ് ഗായകൻ ഡെബ്സിയുടെ ഗാനങ്ങളും ഉണ്ടാകും.

ഇരുപതിനായിരം പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ ജനത ഒരുക്കുന്ന രക്തസാക്ഷി സ്‌മരണാഞ്ജലി ദുബൈ കെഎംസിസിയിലും നടക്കും. നവംബർ 30 ഞായറാഴ്ച രാത്രി 7 മണിക്ക് ദുബൈ കെഎംസിസിയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും. ധീര രക്ത സാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് തയാറാക്കിയ പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ, ഒ.മൊയ്തു, ബാബു എടക്കുളം, പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, അഹമ്മദ് ബിച്ചി, നാസ്സർ മുല്ലക്കൽ, ഷഫീഖ് സലാഹുദ്ധീൻ എന്നിവരും സന്നിഹിതരായിരുന്നു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...