യു എ ഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബായ് സഫാരി പാർക്ക് പ്രവേശന ടിക്കറ്റുകൾക്ക് 50% കിഴിവ് പ്രഖ്യാപിച്ചു. ‘യുണൈറ്റഡ് ഇൻ നേച്ചർ’ എന്ന പ്രത്യേക ആഘോഷ പരിപാടിയുഡി ഭാഗമായി ദുബായ് സഫാരി പാർക്ക് പ്രവേശന ടിക്കറ്റുകളിൽ 50 ശതമാനം കിഴിവ് നൽകുന്നു.
നവംബർ 29 മുതൽ ഡിസംബർ 2 വരെ, സന്ദർശകർക്ക് ഒരാൾക്ക് 25 ദിർഹത്തിന് പാർക്ക് സന്ദർശിക്കാം. എക്സ്പ്ലോറർ സഫാരി ടൂർ, ഷട്ടിൽ ട്രെയിൻ ആക്‌സസ് എന്നിവയുൾപ്പെടെയുള്ള സഫാരി ബണ്ടിൽ ടിക്കറ്റ് 100 ദിർഹത്തിന് ലഭ്യമാണ്.

