ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ യുഎഇയിൽ എത്തുന്നു, വിവിധ ദേവാലയങ്ങൾ സന്ദർശിക്കും

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുഎഇ മെത്രോപൊലീത്തയും ശ്രേഷ്ഠ കത്തോലിക്കയുമായ ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ ബുധനാഴ്ച മുതൽ ഡിസംബർ ഒമ്പതുവരെ യുഎഇ മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും. ഈ മാസം 30ന് ദുബായ് അൽ നസർ ലെഷർ ലാൻഡിൽ യാക്കോബായ സുറിയാനി സഭയുടെ യുഎഇ മേഖല മഹാസംഗമം ‘ജെൻസോ 2025’ എന്ന പേരിൽ നടത്തും. സംഗമത്തിൽ ശ്രേഷ്ഠബാവക്ക് സ്വീകരണവും നൽകും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യവസായി എം.എ. യൂസുഫലി മുഖ്യാതിഥിയാകുമെന്ന് അധികൃതർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്ച കത്തോലിക്ക ബാവ അബൂദബി സായിദ് വിമാനത്താവളത്തിൽ എത്തും. നവംബർ 30ന് രാവിലെ 7.30ന് മാർ ഇഗ്നേഷ്യസ് സിറിയൻ ഓത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന, 10ന് അൽ നസർ ലെയ്ഷർലാൻഡിൽ ജെൻസോ ഉദ്ഘാടനവും കത്തോലിക്ക ബാവക്ക് സ്വീകരണവും നടക്കും.

വിവിധ എമിറേറ്റുകളിലെ പരിപാടികൾക്ക് ശേഷം ഒമ്പതിന് ഉച്ചക്ക് 12.15ന് അബൂദബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കത്തോലിക്ക ബാവ യാത്ര തിരിക്കും. പാത്രിയാർക്കൽ വികാരിയും യുഎഇ സോണൽ പ്രസിഡന്‍റുമായ കുറിയാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്‍റ് റവ. ഫാ. ബിനു അമ്പാട്ട്, റവ. ഫാ. സിബി ബേബി, ലെയ്റ്റി സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി എൽദോ പി. ജോർജ്, ജെൻസോ ജനറൽ കൺവീനർ സ്റ്റേസി സാമുവൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം സാരിൻ ഷെരാൻ, സഭാ മാനേജിങ് കമ്മിറ്റി അംഗം സണ്ണി എം. ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് 2 കുട്ടികൾ മരിച്ചു

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി (8), അപകടത്തിൽപെട്ട് കാണാതായ നാലുവയസുകാരൻ യദുകൃഷ്ണൻ എന്നിവരാണ് മരിച്ചത്....

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ദോഹയിലെ പരിപാടി മാറ്റി

ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല. തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ്...

ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് വൻ തീപിടിത്തം, 13 പേർ മരിച്ചു

ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് ബഹുനില കെട്ടിടങ്ങളില്‍ വൻ തീപിടിത്തം. താമസക്കാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുമടക്കം 13 പേർ മരിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചുരുങ്ങിയത് 15...

ശബരിമലയിൽ 60 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നോട്ടീസ്

ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസൺ ആരംഭിച്ചതിന് ശേഷമുള്ള ഒരു ആഴ്ചയിൽ, മലമുകളിലെ ശ്രീകോവിലിനടുത്തുള്ള 350 സ്ഥാപനങ്ങൾ പരിശോധിച്ചതായും അവയിൽ 60 എണ്ണത്തിൽ പോരായ്മകൾ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷയും...

രാമക്ഷേത്രത്തിലെ പതാക ഉയർത്തലിനെതിരായ പാക് പരാമർശത്തെ വിമർശിച്ച് ഇന്ത്യ

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാന്റെ പ്രസ്താവനയെ ഇന്ത്യ ബുധനാഴ്ച രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് ധാർമ്മിക പദവിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാന്റെ "മതഭ്രാന്ത്,...

‘കോമൺ‌വെൽത്ത് ഗെയിംസ് 2030’, ഔദ്യോഗിക ആതിഥേയ നഗരമായി അഹമ്മദാബാദ്

2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദ് ഔദ്യോഗികമായി സ്ഥിരീകരിച്ചു, 2010-ൽ ഡൽഹിയിൽ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒരു പ്രധാന ആഗോള കായികമേള നൽകി. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത്...

2026ലെ ടി20 ലോകകപ്പ്, ഔദ്യോഗിക ഷെഡ്യൂൾ പ്രഖ്യാപിച്ച് ഐസിസി

2026ലെ ടി20 ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ടൂർണമെന്റ് 2026 ഫെബ്രുവരി 7ന് ആരംഭിക്കും. 2026 ഫെബ്രുവരി 7ന് കൊളംബോയിൽ പാകിസ്ഥാനും നെതർലാൻഡ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2026...

നടി ആക്രമിക്കപ്പെട്ട കേസ്; ഡിസംബർ 8-ന് വിധി പറയും, നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികൾ

നടൻ ദിലീപ് ഉൾപ്പെടെ 10 പേർ പ്രതികളായ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ 8-ന് വിധി പ്രസ്താവിക്കുമെന്ന് കോടതി ചൊവ്വാഴ്ച അറിയിച്ചു. തെളിവ് നശിപ്പിക്കൽ, ദിലീപിൻ്റെ ജാമ്യം റദ്ദാക്കൽ ഉൾപ്പെടെയുള്ള വിവിധ...