എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല.. ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളു. വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു
ഇരട്ട വോട്ട് ചേർക്കുന്നത് ബിജെപിയല്ല, സിപിഎം ആണ് , 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാന നേതൃയോഗത്തില്‍ അമിത് ഷാ വിലയിരുത്തി വികസന അജണ്ടയെ മുൻ നിർത്തിയാകും പ്രചാരണം. വാർഡ് വികസന സന്ദേശ യാത്രകൾ സംഘടിപ്പിക്കും 26 മുതൽ അടുത്ത മാസം വരെ ശില്പശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
വോട്ട് ചോരി ആരോപണങ്ങളെ തദ്ദേശ തെരഞ്ഞെടുപ്പിൽ വികസനരാഷ്ട്രീയം പറഞ്ഞ് മറികടക്കാനാണ് ബിജെപിയുടെ തീരുമാനം. അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിന്‍റെ പ്രധാന അജണ്ടയും ഇതുതന്നെയായിരുന്നു. ജയസാധ്യത യുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം. വാർഡ് കമ്മിറ്റികൾ ശക്തമാക്കണം. വോട്ടർ പട്ടികയിൽ കൂടുതൽ പേരെ ചേർക്കുകയും ഡാറ്റ ഹിയറിംഗിൽ ശ്രദ്ധിക്കുകയും വേണം. നേതൃയോഗത്തിന് പിന്നാലെ നാളെ തൃശൂരിൽ ബിജെപി സംസ്ഥാന ശില്പശാലയുണ്ട്. തുടർന്ന് ജില്ലാ, വാർഡ് തലങ്ങളിൽ ശില്‍പ ശാലകൾ നടക്കും.