മലപ്പുറം: തിരൂരില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീട് കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ ആളപായം ഒഴിവായി.
ഓലമേഞ്ഞതായിരുന്നു അബൂബക്കര്‍ സിദ്ദീഖിന്റെ വീടിന്റെ മേല്‍ക്കൂര. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടൻതന്നെ വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം സമയമെടുത്താണ് തീയണച്ചത്.
വലിയ ശബ്ദത്തോടെ തീപടരുന്നത് കണ്ട പരിസരവാസികൾ തീ നിയന്ത്രണവിധേയമാക്കി. തിരൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാ ജീവനക്കാർ തീ പൂർണമായും അണച്ചു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും കത്തിനശിച്ചു. ഓട്ടോ ഡ്രൈവറായ സിദ്ധീഖും കുടുംബവും ആറ് വർഷംമുമ്പാണ് ഈ വീട്ടിലേക്ക് മാറിയത്. ഓലമേഞ്ഞ വീടിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയെല്ലാം നശിച്ചു.