കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച, മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ വീണ്ടും സുരക്ഷാ വീഴ്ച. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. 10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മറ്റൊരു അനാസ്ഥകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയിൽ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയിൽ ചാടിയ ശേഷം മാത്രമാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയിൽ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമായി നിലനിൽക്കുന്നത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ അടിമുടി പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. സെൽമുറിയിൽ കണ്ട ഡമ്മി ഗോവിന്ദച്ചാമി ആണെന്ന് തെറ്റിദ്ധരിച്ചത് പോലും വലിയ വീഴ്ചയാണെന്നും ഡിഐജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ജയിൽ ചാടാൻ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളിൽ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാർ ഉണക്കാനിട്ട തുണി ശേഖരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് ജീവനക്കാരെ ഇതിനകം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇവരെ നിയന്ത്രിക്കേണ്ട അസിസ്റ്റൻറ് ജയിൽ സൂപ്രണ്ടിനടക്കം നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചു എന്ന ആക്ഷേപത്തെ ഉത്തര മേഖല ജയിൽ ഡിഐജി വി.ജയകുമാർ പൂർണമായും തള്ളിയിരുന്നു. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയിൽ കോമ്പൗണ്ടിൽ കഴിയേണ്ടി വന്നത്. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ

രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. 2027ലെ ഏകദിന ലോകകപ്പ് മുൻപിൽ കണ്ടാണ് ഗില്ലിന് ക്യാപ്റ്റൻസി നൽകിയത് എന്നാണ് സെലക്ടർമാരുടെ വിശദീകരണം....

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളി ആയ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു. 18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ...

ഫ്ലൈ ​ദു​ബൈ വി​മാ​ന​ങ്ങ​ളി​ൽ പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ ഫ്ലൈ ​ദു​ബൈ വി​മാ​ന​ങ്ങ​ളി​ലും പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. ഒ​ക്​​ടോ​ബ​ർ മു​ത​ൽ വി​മാ​ന​ത്തി​ന​ക​ത്ത്​ പ​വ​ർ ബാ​ങ്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ചെ​ക്ക്​...

പലസ്തീൻ ഐക്യദാർഢ്യം, മൈം ഷോ പൂർത്തിയാകും മുമ്പ് കർട്ടൻ താഴ്ത്തി; കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ...

കരൂർ അപകടം; വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

കരൂർ അപകടത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യുടെ കാരവാൻ പിടിച്ചെടുക്കണം എന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവ്. കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

സംസ്ഥാനത്ത് പേ വിഷബാധ മരണം, ഈ വര്‍ഷം ജൂലൈ വരെ പേവിഷബാധ മൂലം മരിച്ചത് 23 പേര്‍

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ഇന്ന് തലസ്ഥാനത്ത് ആദരം

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ഗ്രാമിന് 10,945 രൂപ

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് വില 10,945 രൂപയിലെത്തി. ഇന്നലെ 10,865 രൂപയായിരുന്നു. ഒരു പവൻ സ്വർണം വാങ്ങാൻ 87,560 രൂപ നൽകണം. ഗ്രാമിന് 80 രൂപയും പവന് 640...