കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എൻ ഐ എ അന്വേഷിക്കണമെന്ന് കെ പി ശശികല

ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ, കന്യാസ്ത്രീകളു​ടെ മാവോയിറ്റ് ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല. കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാ​ണെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

‘ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായിട്ടുണ്ട്. കേരളത്തിൽ കന്യാസ്ത്രീ മഠങ്ങളിലും സഭയുടെ മറ്റുസ്ഥാപനങ്ങളിലും കത്തോലിക്കാ ഭവനങ്ങളിലും വീട്ടുപണിക്ക് നില്ക്കുന്ന-നിന്നിരുന്ന ഉത്തരേന്ത്യൻ ആദിവാസി പെൺകുട്ടികളെപ്പറ്റി സമഗ്രാന്വേഷണം വേണം. അവരുടെ എസ്റ്റേറ്റുകളിലും മറ്റും പണിക്ക് നിർത്തിയിരിക്കുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്വേഷണം വേണം. മാവോവാദികൾ സർക്കാർ സംവിധാനത്തെ അടുപ്പിക്കാതെ അവരുടെ സാമ്രാജ്യമാക്കി പട്ടിണി മാറ്റാൻ സമ്മതിക്കാതെ കൊണ്ടു നടക്കുന്ന മേഖലകളിൽ നിന്നാണ് ഇവർ ആദിവാസികളെ കൊണ്ടു വരുന്നത്.. ഇത്തരം കന്യാസ്ത്രീകൾ ഒരു എതിർപ്പുമില്ലാതെ അവിടെ പോകുന്നു. ഇഷ്ടം പോലെ ആളുകളെ കേറ്റിക്കൊണ്ടു വരുന്നു.

രാഷ്ട്രധ്വംസകരായ മാവോഭീകരരുമായി ഇവർക്കുള്ള ലിങ്ക് എന്ത്? ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു. ജിഹാദികളേക്കാൾ ഒട്ടും പിന്നിലല്ല മാവോവാദികൾ. എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികൾ ഈ വിഷയം ഗൗരവമായി അന്വേഷിക്കണം. അമേരിക്കയിലെ, ആസ്ട്രേലിയയിലെ ഒക്കെ തനതുവംശങ്ങൾ വെയിലത്ത് ആവിയായി പോയതല്ല. കൈസ്തവ സഭകൾ നശിപ്പിച്ചതാണവരെ. മറക്കരുത് നാം അത്.’ -ശശികല ​കുറിപ്പിൽ പറയുന്നു.

‘ഇസ്‍ലാമിക മതതീവ്രവാദ ഭീഷണി നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനാണ് സംഘപരിവാറിനെ ആവശ്യം. അല്ലാതെ മറിച്ചല്ല. കേരളത്തിൽ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കുമ്പോൾ കുറ്റാരോപിതർ മത പൗരോഹിത്യം വഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ മതസഹിഷ്ണുത തകർക്കും. അവർ വെല്ലുവിളിക്കുന്നത് ഭരണഘടനയെ തന്നെയാണ്’ -മറ്റൊരു കുറിപ്പിൽ ശശികല പറഞ്ഞു.

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ പ്രത്യാക്രമണം കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ...

വ്യോമഗതാഗതം നിലച്ച് ഗൾഫ് മേഖല, ഇന്ത്യയിൽ നിന്നും ഇന്ന് 444 സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി...

ദോഹയിലും വീണ്ടും സ്ഫോടനം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെന്ന് അധികൃതർ

ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ നടന്നു. ഇതുവരെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയും ദുബായിലെ പലയിടങ്ങളിലും സ്ഫോടനസമാനമായ...

ഭീതിയിൽ ഗൾഫ് മേഖല, ഇറാൻ ആക്രമണം തുടരുന്നു, ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം

ഇറാന്‍റെ തിരിച്ചടി ഗള്‍ഫില്‍ തുടരുകയാണ്. ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ജനവാസമേഖലകളിലേക്ക് ആണ് ആക്രമണം...

ഇറാൻ പരമോന്നത ആത്മീയ നേതാവ് ഖമനയിയുടെ മരണം; 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ...

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ...