കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ്. കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്ന് സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്.സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ട് ജൂൺ ആറിന് വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972-ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാൻ അഭ്യർത്ഥിച്ചു.

ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങൾ, നടപടിക്രമങ്ങൾ, പ്രോട്ടോക്കോളുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എന്നിവ ലളിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് മറുപടിയായി കേന്ദ്ര മന്ത്രാലയം 2025 ജൂൺ 11-ന് അയച്ച കത്തിൽ ചില അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ പട്ടിക ഒന്നിലും രണ്ടിലും ഉൾപ്പെട്ട ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

കേന്ദ്ര നിയമത്തിൽ വ്യക്തമാക്കിയ പ്രകാരം ആദ്യനടപടിയായി ആക്രമണകാരിയായ ഒരു വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവെക്കാനോ, സ്ഥലത്ത് നിന്ന് മാറ്റാനോ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കിൽ മാത്രമെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അധികാരമുള്ളൂ എന്നും കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി സംസ്ഥാനത്തെ അറിയിച്ചിരുന്നു.

അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിർണായക സാഹചര്യങ്ങളിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല എന്നും അതിനാൽ സംഘർഷങ്ങൾ ലഘൂകരിക്കാൻ കഴിയാതെ വരുന്നതായും കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു. അതോടൊപ്പം ‘ആക്രമണകാരിയായ മൃഗം’ എന്ന് നിയമത്തിൽ ഉപയോഗിച്ചത് അവ്യക്തമാണെന്നും അത് നിർവ്വചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...