ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവും: തിരിച്ചടിച്ച് ഇറാൻ

ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി രംഗത്തെത്തിയിരുന്നു. ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള ഖമേനി പറഞ്ഞിരുന്നു. ഇസ്രായേല്‍ സ്വയം കയ്പേറിയ വിധി നിശ്ചയിച്ചെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അത് ലഭിക്കുമെന്നും ആക്രമണം ഇസ്രായേലിൻ്റെ നീച സ്വഭാവം വെളിപ്പെടുത്തുന്നതെന്നും ആയത്തുളള ഖമേനി കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണത്തില്‍ ആകെ ആറ് ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് പറഞ്ഞു. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു.

മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു.

അതേസമയം ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. ഇസ്രയേലും ഇറാനും പരമാവധി സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. ആഴത്തിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആണവ സ്ഥാപനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്കാകുലനാണെന്ന് ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് പുല‍ർച്ചെയാണ് ഇറാനിലെ വ്യോമ-ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. നിലവില്‍ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ആക്രമണം ഇസ്രയേല്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന്‍ സലാമി, ഇറാൻ്റെ സായുധ സേനാ മേധാവി മുഹമ്മദ് ബ​ഗേരി, അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ മുന്‍ മേധാവി ഫെറെയ്ദൗന്‍ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സര്‍വകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി അടക്കമുള്ളവ‍ർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോ‍‍ർട്ട്.

താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാൻ ആണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഇന്ത്യൻ പൗരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ബഫല്ലോയ്ക്ക് പുറത്തുള്ള ഒരു ഹൈവേയിൽ ഇടിച്ചുകയറി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി മാധ്യമ...

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയണച്ച ശേഷം രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല...

ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ് അമേരിക്കയിലേക്കുള്ള പാഴ്സലുകൾ താൽക്കാലികമായി നിർത്തുന്നു

ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള മിക്ക തപാൽ ചരക്കുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...